കക്ഷി രാഷ്ട്രീയം മാറേണ്ടിയിരിക്കുന്നു; 'ഇൻഡ്യ'യിലേക്കില്ലെന്ന് കമൽ ഹാസൻ

ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ദ്രാവിഡ മുന്നേറ്റ കഴകവുമായി(ഡി.എം.കെ) സഖ്യത്തിലെത്തുമെന്ന ചർച്ചകൾ പുരോ​ഗമിക്കുകയാണെന്ന വാദം തള്ളി മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ. പാർട്ടിയുടെ ഏഴാം വാർഷിക ചടങ്ങിൽ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കക്ഷിചേരലിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും രാജ്യത്തിനായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ഏതൊരു പാർട്ടിക്കും പിന്തുണ നൽകുമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. തന്റെ പാർട്ടി പ്രാദേശിക ഫ്യൂഡൽ രാഷ്ട്രീയത്തിൻ്റെ ഭാ​ഗമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"കക്ഷി രാഷ്ട്രീയത്തെ മാറ്റി നിർത്തേണ്ട സമയമാണിത്. രാഷ്ട്രത്തിന്റെ നന്മക്കായി നിസ്വാർത്ഥം പ്രവർത്തിക്കുന്ന ഏതൊരു പാർട്ടിക്കൊപ്പവും എം.എൻ.എം പിന്തുണയുണ്ടാകും", കമൽ ഹാസൻ വ്യക്തമാക്കി.

2018 ഫെബ്രുവരി 21നായിരുന്നു മക്കൾ നീതി മയ്യം രൂപീകരിച്ചത്. സാമൂഹിക നീതി, സാമ്പത്തിക വികസനം, പാരിസ്ഥിതിക സുസ്ഥിരത എന്നിവ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കേന്ദ്രീകൃത പാർട്ടിയായി എം.എൻ.എം സ്വയം നിലയുറപ്പിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ക്ഷേമത്തിന് മുൻ​ഗണന നൽകുക, സമ​ഗ്രമായ വളർച്ചയെ പ്രോത്സാഹിപ്പിക്കു തുടങ്ങിയ നയങ്ങളാണ് പാർട്ടി മുന്നോട്ട് വെക്കുന്നത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടി മത്സരിച്ചിരുന്നുവെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 

Tags:    
News Summary - Kamal Hassan says won't join with INDIA Bloc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.