തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്ക്​ മത്സരിക്കും; പാർട്ടിയെ പൊളിച്ചുപണിയാൻ കമൽഹാസൻ

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയിൽ നിന്ന്​ ഉയിർത്തെഴുന്നേൽക്കാൻ ലക്ഷ്യമിട്ട്​ നടൻ കമൽഹാസന്‍റെ മക്കൾ നീതി മയ്യം തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്ക്​ മത്സരിക്കും. ഒമ്പത്​ ജില്ലകളിലേക്ക്​ ഒക്​ടോബർ ആറിനും ഒമ്പതിനുമായാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. പാർട്ടി സ്​ഥാനാർഥികളുടെ പ്രചാരണത്തിനായി കമൽ നേരിട്ടിറങ്ങും.

പാർട്ടി പുനർനിർമാണത്തിന്‍റെ ചവിട്ടുപടിയായാണ്​ കമൽ തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്​. 'തദ്ദേശ തെരഞ്ഞെടുപ്പിൽ എം.എൻ.എം ഒറ്റക്ക്​ മത്സരിക്കും. ഒമ്പത്​ ജില്ലകളിലും ഞാൻ പ്രചാരണത്തിനെത്തും. പടക്കളത്തിൽ കാണാം. വിജയം നമുക്കാണ്​' -കമൽ ട്വീറ്റ്​ ചെയ്​തു.

ഈ വർഷം ഏപ്രിലിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ ജനനായക കക്ഷി, ആൾ ഇന്ത്യ സമത്വ മക്കൾ കക്ഷി എന്നീ പാർട്ടികളുമായി സഖ്യമുണ്ടാക്കിയെങ്കിലും എം.എൻ.എം ദയനീയമായി പരാജയപ്പെടുകയായിരുന്നു. പാർട്ടിയുടെ മോശം പ്രകടനത്തിന്​ പിന്നാലെ വൈസ്​ പ്രസിഡന്‍റ്​ ആർ. മഹേന്ദ്രൻ അടക്കം പ്രമുഖർ പാർട്ടി വിട്ടു.

കഴിഞ്ഞ കാലങ്ങളിൽ നഗരപ്രദേശങ്ങളിൽ മാത്രം ചലനം സൃഷ്​ടിക്കാൻ സാധിച്ചിരുന്ന പാർട്ടി ഗ്രാമീണ മേഖലകളിലേക്കും വേരോട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്​.

Tags:    
News Summary - aims to rebuild party; Kamal Haasan's MNM to contest independently in TN local body polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.