മദ്യപാനം വളരെ വേഗത്തിൽ തടയാനാവില്ലെന്ന് കമൽഹാസൻ

ചെന്നൈ: മദ്യപാനം വേഗത്തിൽ തടയാൻ കഴിയില്ലെന്ന് കമൽഹാസൻ. ഉപയോഗത്തിന്‍റെ തോതാണ് കുറക്കേണ്ടതെന്നും കമൽ പറഞ്ഞു. തന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യം മദ്യം പൂർണമായി നിരോധിക്കുന്നതിൽ വിശ്വസിക്കുന്നില്ല. മദ്യ ഷോപ്പുകൾ ഇത്രയുമധികം ആവശ്യമുണ്ടോ? എന്നതാണ് ചോദ്യം. തമിഴ്നാട്ടിൽ ഒരു പോസ്റ്റോഫീസ് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ് എന്നാൽ ഒരു മദ്യ ഷോപ്പ് വളരെ വേഗത്തിൽ കണ്ടെത്താനാവുമെന്നും കമൽ പറഞ്ഞു.

പൂർണമായ നിരോധനം മാഫിയകളുണ്ടാവാൻ കാരണമാവും, ചൂതാട്ടം പോലെ പെട്ടെന്ന് അവാസാനിപ്പിക്കാൻ പറ്റുന്ന ഒന്നല്ല മദ്യപാനമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സ്കൂളുകളുടെ സമീപത്ത് ആരംഭിക്കന്ന മദ്യ ഷോപ്പിൽ ആശങ്ക അറിയിച്ച അദ്ദേഹം, സമ്പൂർണ മദ്യനിരോധനം സ്തീ വോട്ടുകൾ നേടാനുള്ള രാഷ്ട്രീയ പാർട്ടികളുടെ തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ തമിഴ് മാസികയായ വികടനിലും താരം തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. അതേസമയം തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം സംസ്ഥാനത്ത് മദ്യ വിൽപ്പന നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് കമലിന്‍റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

Tags:    
News Summary - Kamal Haasan Rules Out Total Prohibition, Says Can't 'Suddenly Stop' People From Drinking Liquor- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.