ബംഗളൂരു: കന്നട സാഹിത്യകാരൻ എം.എം. കൽബുർഗിയുടെ കൊലയാളിയെ ഭാര്യ ഉമാദേവി കൽബുർഗ ി തിരിച്ചറിഞ്ഞു. ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ ഗണേശ് മിസ്കിനെ(27)യ ാണ് ഉമാദേവി തിരിച്ചറിഞ്ഞത്. ബുധനാഴ്ച ധാർവാഡിൽ നടന്ന തിരിച്ചറിയൽ പരേഡിനിടെ കൽബ ുർഗിയുടെ ഭാര്യ ഉമാദേവിയും മറ്റൊരു സാക്ഷിയും ഗണേശ് മിസ്കിനെ തിരിച്ചറിഞ്ഞതായി എസ്.ഐ.ടി വൃത്തങ്ങൾ അറിയിച്ചു.
മിസ്കിനെ കണ്ട ഉടനെ ഉമാദേവി തളർന്ന് താഴേക്ക് വീഴുകയായിരുന്നു. കുറ്റവാളിയെ അവർ തിരിച്ചറിഞ്ഞുവെന്നും പ്രതിയുടെ പേര് തങ്ങളോട് പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെന്നും കൽബുർഗിയുടെ മകൻ ശ്രീവിജയ് കൽബുർഗി പ്രതികരിച്ചു. 2015 ആഗസ്റ്റ് 30ന് പുലർച്ചെ ധാർവാഡിലെ വീട്ടിലെത്തി ഗണേശ് മിസ്കിൻ വാതിലിൽ മുട്ടിയപ്പോൾ ഉമാദേവിയാണ് വാതിൽ തുറന്നത്. തുടർന്ന് മിസ്കൻ കൽബുർഗിയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വാതിലിനരികിൽ കൽബുർഗി എത്തിയ ഉടനെ അദ്ദേഹത്തിെൻറ തലക്കുനേരെ മിസ്കിൻ നിറയൊഴിച്ചു.
ഗൗരി ലങ്കേഷ് വധക്കേസിൽ 2018 ജൂലൈയിലാണ് ഹുബ്ബള്ളി സ്വദേശിയായ തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുമായി ബന്ധമുള്ള ഗണേശ് മിസ്കിനെ എസ്.ഐ.ടി പിടികൂടുന്നത്. ഗൗരി ലങ്കേഷിെൻറ കൊലയാളിയായ പരശുറാം വാഗ് മറെയെ ബൈക്കിൽ എത്തിച്ചത് മിസ്കിനാണെന്നാണ് കണ്ടെത്തിയിരുന്നത്. പിന്നീട് കൽബുർഗി വധക്കേസിലും മിസ്കിനെ പ്രതിചേർക്കുകയായിരുന്നു.
കൽബുർഗിയെയും ഗൗരിയെയും കൊലപ്പെടുത്താൻ ഒരേ തോക്കാണ് ഉപയോഗിച്ചതെന്നും കണ്ടെത്തിയിരുന്നു. മുഖ്യപ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞതോടെ കൽബുർഗി വധക്കേസിൽ അധികം വൈകാതെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.