കലാമിന്‍െറ മൂത്ത സഹോദരന് 100 തികഞ്ഞു

രാമേശ്വരം: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ മൂത്ത സഹോദരന്‍ എ.പി.ജെ. മുഹമ്മദ് മുത്തുമീരാന്‍ മരക്കാറിന് 100 വയസ്സ് തികഞ്ഞു. കുടുംബ വീട് സ്ഥിതി ചെയ്യുന്ന രാമേശ്വരത്ത് നടന്ന ജന്മദിനാഘോഷ ചടങ്ങില്‍ കലാമിന്‍െറ സഹപ്രവര്‍ത്തകരായ ശാസ്ത്രജ്ഞരും രാഷ്ട്രീയ നേതാക്കളും മറ്റ് വിശിഷ്ട വ്യക്തികളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. ശാസ്ത്രജ്ഞന്‍ രാജന്‍, തമിഴ് മാനില കോണ്‍ഗ്രസ് നേതാവ് ജി.കെ. വാസന്‍, വ്യവസായി വി.ജി.പി. സന്തോഷം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു.

Tags:    
News Summary - Kalam's brother turns 100

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.