കാബൂളിലെ ഗുരുദ്വാര ആക്രമണം: അഫ്ഗാനിലെ 100 സിഖ്, ഹിന്ദു വിഭാഗങ്ങൾക്ക് ഇ-വിസയനുവദിച്ച് ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ ഗുരുദ്വാരക്കു​നേരെയുണ്ടായ ഭീകരാക്രമണത്തെതുടർന്ന് നൂറിലേറെ സിഖ്-ഹിന്ദു മതവിശ്വാസികൾക്ക് ഇ-വിസ അനുവദിച്ച് കേന്ദ്രസർക്കാർ. 111 പേർക്കാണ് ഇ-വിസ അനുവദിച്ചത്. ഇവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. 'എന്റെ കുടുംബം, എന്റെ ഉത്തരവാദിത്തം' എന്ന പദ്ധതിയുടെ ഭാഗമായാണ് ഇവരെ പുനരധിവസിപ്പിക്കുന്നത്.

ശനിയാഴ്ച ഗുരുദ്വാരക്കു നേരെയുണ്ടായ ആക്രമണത്തിൽ സിഖുകാരനടക്കം രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ആക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. ആക്രമണം പ്രവാചക നിന്ദക്കുള്ള മറുപടിയാണെന്നായിരുന്നു ഐ.എസിന്റെ അവകാശവാദം.കാബൂളിലെ ഗുരുദ്വാര ആക്രമണം: അഫ്ഗാനിലെ 100 സിഖ്, ഹിന്ദു വിഭാഗങ്ങൾക്ക് ഇ-വിസയനുവദിച്ച് ഇന്ത്യ

സ്ഫോ​ട​ക വ​സ്തു നി​റ​ച്ചു​വ​ന്ന വാ​ഹ​നം സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ന് ത​ട​യാ​നാ​യ​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. മൂ​ന്ന് അ​​ക്ര​മി​ക​ളെ താ​ലി​ബാ​ൻ സേ​ന വെ​ടി​വെ​ച്ചു​കൊ​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ർ​തെ പ​ർ​വാ​ൺ ഗു​രു​ദ്വാ​ര​യി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഭീ​ക​ര​വാ​ദി​ക​ളും താ​ലി​ബാ​ൻ​കാ​രും ത​മ്മി​ൽ വെ​ടി​വെ​പ്പു​ണ്ടാ​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ താ​ലി​ബാ​ൻ നി​യ​മി​ച്ച വ​ക്താ​വ് അ​ബ്ദു​ൽ നാ​ഫി ടാ​കോ​ർ പ​റ​ഞ്ഞു. ആ​ക്ര​മ​ണ സം​ഘ​ത്തി​ൽ എ​ത്ര​പേ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മ​ല്ല. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ 'ഇ​സ്‍ലാ​മി​ക് എ​മി​റേ​റ്റ് ഫോ​ഴ്സ്' അം​ഗ​വും മ​റ്റൊ​രാ​ൾ അ​ഫ്ഗാ​നി​ലെ സി​ഖ് സ​മൂ​ഹ​ത്തി​ൽ​പെ​ട്ട​യാ​ളു​മാ​ണ്.

Tags:    
News Summary - Kabul Gurdwara Attack: Over 100 Afghan Sikhs, Hindus Granted E-Visas, Say Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.