പുതിയ ദേശീയ പാർട്ടി; ചന്ദ്രശേഖർ റാവു ഇന്ന് എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തും

ഹൈദരബാദ്: ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഇന്ന് കൂടിക്കാഴ്ച നടത്തും. 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ ദേശീയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് കൂഴിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ തെലങ്കാന ടി.ആർ.എസ് അധ്യക്ഷൻ ബംഗളൂരിലെത്തി കുമാരസ്വാമിയെയും അദ്ദേഹത്തിന്‍റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച.ഡി. ദേവഗൗഡയെയും സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.

കഴിഞ്ഞമാസം ചന്ദ്രശേഖർ റാവു ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി ബി.ജെ.പിക്കെതിരായി പ്രതിപക്ഷ ഐക്യമുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. പാട്നയിൽ നിതീക് കുമാറുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാൻ ശ്രമിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

അടുത്തിടെ നടന്ന ടി.ആർ.എസ് പ്ലീനറി സമ്മേളനത്തിലും വിവിധ പൊതുയോഗങ്ങളിലും ചന്ദ്രശേഖർ റാവു പുതിയ ദേശീയ പാർട്ടി രൂപീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തന്‍റെ പാർട്ടി രാജ്യത്ത് അധികാരത്തിൽ വന്നാൽ എല്ലാ കർഷകർക്കും സൗജന്യമായി വൈദ്യുതി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

Tags:    
News Summary - K Chandrashekar Rao is all set to meet JDS leader HD Kumaraswamy today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.