ന്യൂഡൽഹി: ഡൽഹി സ്റ്റേറ്റ് കൺസ്യൂമർ റിഡ്രെസൽ കമീഷൻ (ഡി.എസ്.സി.ആർ.സി) അധ്യക്ഷയായി നാമനിർദേശം ചെയ്യപ്പെട്ട ഡൽഹി ഹൈകോടി ജഡ്ജി ജസ്റ്റിസ് സംഗീത ദിഗ്ര സെഗലിന്‍റെ രാജി കേന്ദ്രസർക്കാർ അംഗീകരിച്ചു. കമീഷൻ അധ്യക്ഷയായി വൈകാതെ തന്നെ ജസ്റ്റിസ് സംഗീത ചുമതലയേൽക്കും.
ഹൈകോടതി ജഡ്ജി പദവിയിൽ നിന്ന് ജൂണിൽ വിരമിക്കാനിരിക്കെയാണ് കമീഷൻ അധ്യക്ഷയായി കേന്ദ്ര സർക്കാർ ജസ്റ്റിസ് സംഗീതയെ ശിപാർശ ചെയ്തത്. ഇതേതുടർന്ന് മെയ് 30ന് ജഡ്ജി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. എന്നാൽ, ഇന്നാണ് മുൻകാല പ്രാബല്യത്തോടെ കേന്ദ്രം രാജി അംഗീകരിച്ചത്.
അഞ്ച് വർഷമോ 67 വയസോ ആണ് അധ്യക്ഷ പദവിയിലെ കാലാവധി. ഹൈകോടതി സിറ്റിങ് ജഡ്ജിയുടെ വേതനവും ആനുകൂല്യങ്ങളും പുതിയ പദവിയിലും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.