ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിപ്പട്ടികയിലുണ്ടായിരുന്ന സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന പ്രേത്യക സി.ബി.െഎ ജഡ്ജി ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാരേഖകളും ഹരജിക്കാർക്ക് നൽകണമെന്ന് സുപ്രീംകോടതി മഹാരാഷ്ട്രസർക്കാറിന് നിർദേശം നൽകി. കേസിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും ജഡ്ജിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരാതിക്കാർ അറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് മോഹൻ എം. ശന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഇതേത്തുടർന്ന്, മഹാരാഷ്ട്രസര്ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകന് ഹരീഷ് സാല്‍വേ എല്ലാ രേഖകളും സീൽ വെച്ച കവറിൽ കോടതിയില്‍ ഹാജരാക്കി.
കവറിലുള്ള രേഖകള്‍ താൻ കണ്ടിട്ടില്ലെന്നും നിര്‍ണായകവിവരങ്ങള്‍ പലതും അതിലുള്ളതായും സാൽവേ പറഞ്ഞു. കേസ് ശനിയാഴ്ച പരിഗണിച്ചപ്പോൾ ബോംബെ ലോയേഴ്സ് അസോസിയേഷന് ബോംെബ ഹൈകോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കേസ് സുപ്രീംകോടതിയില്‍ എടുക്കരുതെന്നും മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവേ ആവശ്യപ്പെട്ടിരുന്നു.
മഹാരാഷ്ട്രയിൽ നിന്നുള്ള മാധ്യമപ്രവര്ത്തകന് ബി.ആര്. ലോണും കോണ്‍ഗ്രസ് നേതാവ് തെഹ്സീന്‍ പൂനാവാലയുമാണ് ജഡ്ജിയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് െപാതുതാൽപര്യ ഹരജി നൽകിയത്. ലോയയുടെ മരണം സംബന്ധിച്ച ഹരജി സീനിയോറിറ്റി മറികടന്ന് ജസ്റ്റിസ് അരുൺമിശ്രയുടെ ബെഞ്ചിന് കൈമാറിയതടക്കം വിഷയങ്ങളിൽ സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ തർക്കമുണ്ടായതിനെത്തുടർന്ന് ചൊവ്വാഴ്ച കേസ് പരിഗണിച്ചേപ്പാൾ കോടതിമുറി തിങ്ങി നിറഞ്ഞിരുന്നു. വിവാദം ഉയർന്ന പശ്ചാത്തലത്തിൽ ലോയകേസിൽ നിന്ന് ജസ്റ്റിസ് അരുൺമിശ്ര പിന്മാറുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. 2014 ഡിസംബര്‍ ഒന്നിനാണ് ബി.എച്ച്. ലോയ മരിച്ചത്.
സഹപ്രവര്‍ത്തകെൻറ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള യാത്രക്കിടെ നാഗ്പുരില്‍വെച്ച് ഹൃദയസ്തംഭനം മൂലം മരിെച്ചന്നായിരുന്നു വാർത്ത പുറത്തുവന്നത്. എന്നാല്‍, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ലോയയുടെ സഹോദരിയെ ഉദ്ധരിച്ച് ‘കാരവൻ’ മാഗസിൻ വാർത്ത നൽകിയതോടെയാണ് വിഷയം ചർച്ചയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.