രാഹുൽ കുട്ടിയാണ്​ - കോൺഗ്രസ്​ അധ്യക്ഷൻറെ വിമർശനത്തിന്​ പ്രതികരണവുമായി മമത

കൊൽക്കത്ത: പശ്​ചിമബംഗാൾ സർക്കാറിനെ വിമർശിച്ച കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽഗാന്ധിയുടെ നടപടിയിൽ നാലു ദിവസങ്ങൾക ്ക്​ ശേഷം പ്രതികരണവുമായി മമതാ ബാനർജി. ബി.ജെ.പി നേതാക്കൾ രാഹുലിനെ പരിഹസിക്കുന്നതിനു സമാനമായാണ്​ മമതയും പ്രതികര ിച്ചത്​.

‘രാഹുൽ കുട്ടിയാണ്​. ഞാനതിനെ കുറിച്ച്​ എന്തു പറയാനാണ്​?’ എന്നായിരുന്നു​ മമതയു​െട മറുപടി. രാഹുലിൻെറ പരാമർശത്തെ കുറിച്ച്​ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.

കഴിഞ്ഞ ആഴ്​ചയാണ്​ രാഹുൽ ഗാന്ധി കൊൽക്കത്തയിൽ നടന്ന റാലിക്കിടെ മമത സർക്കാറിനെ വിമർശിച്ചത്​. ബി.ജെ.പി നുണ പറയുന്നു. മമത വാഗ്​ദാനങ്ങൾ നൽകുന്നു. രണ്ടിടത്തും ഒന്നും നടക്കുന്നില്ല. ജനങ്ങൾക്ക്​ ഒരു നേട്ടവും ഉണ്ടാകുന്നില്ല എന്നായിരുന്നു രാഹുലിൻെറ വിമർശനം. ബംഗാൾ ഭരിക്കുന്നത്​ ഒരാൾ മാത്രമാണ്​. അവർ ആരോടും സംസാരിക്കുന്നില്ല. ആരുടെയും നിർദേശങ്ങൾ സ്വീകരിക്കുന്നുമില്ല - രാഹുൽ പറഞ്ഞു.

‘രാഹുൽ അദ്ദേഹത്തിന്​ തോന്നിയത്​ പറയുകയാണ്​. അതിൽ ഒരു പ്രതികരണത്തിനും ഞാൻ മുതിരുന്നില്ല. രാഹുൽ കുട്ടിയാണ്​. അതേകുറിച്ച്​ ഞാനെന്ത്​ പറയാനാണ്​?’ - മമത ചോദിച്ചു.

കഴിഞ്ഞ ദിവസം എസ്​. പി നേതാവ്​ അഖിലേഷ്​ യാദവിനെ കണ്ട്​ മമത പിന്തുണ ചോദിച്ചിരുന്നു. മായാവതിയുടെ ബി.എസ്​.പിയുമായി സഖ്യത്തിലുള്ള എസ്​.പി കോൺഗ്രസിനെ അകറ്റി നിർത്തിയിരിക്കുകയാണ്​. ബംഗാളിൽ തൃണമുലിനെ പിന്തുണക്കുന്നതിനായി റാലികൾ നടത്തുമെന്ന്​ അഖിലേഷ്​ അറിയിച്ചു.

Tags:    
News Summary - "Just A Kid": Mamata Banerjee's Stinging Reply To Rahul -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.