Posted On
date_range Updated On
date_range ഞങ്ങൾ നിസ്സഹായർ –ജഡ്ജി ലോയയുടെ സഹോദരൻ
മുംബൈ: ജഡ്ജി ബി.എച്ച്. ലോയയുടെ മരണ കാരണം പുറത്തുകൊണ്ടുവരാൻ ഇനി കഴിയില്ലെന്നും തങ്ങൾ നിസ്സഹായരാണെന്നും സഹോദരൻ ശ്രീനിവാസ് ലോയ. മഹാരാഷ്ട്രയിലെ ലാത്തൂരിൽ കഴിയുന്ന അദ്ദേഹം ലോയയുടെ മരണത്തിൽ സുപ്രീംകോടതി സ്വതന്ത്രാന്വേഷണം നിഷേധിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു. നടന്നത് നടന്നു ഇനിയൊന്നും പറയാനില്ല. ഇനി തങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുക.
പ്രശാന്ത് ഭൂഷണെപ്പോലുള്ള പ്രമുഖ അഭിഭാഷകരുടെ വാക്കുകൾ സുപ്രീംകോടതി കേട്ടില്ല. പിന്നെ എങ്ങനെയാണ് തങ്ങളുടെ വാക്കുകൾ കേൾക്കുക. ഇനി മൗനമാണ് നല്ലത്. എല്ലാ ശ്രമങ്ങളും നിഷ്ഫലമായി -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.