ലോയ കേസ്: എല്ലാ കാര്യവും എല്ലാവരും അറിയട്ടെ -അ​രു​ൺ മി​ശ്ര

ന്യൂ​ഡ​ൽ​ഹി: സൊ​ഹ്​​റാ​ബു​ദ്ദീ​ൻ ശൈ​ഖ്​ ഏ​റ്റു​മു​ട്ട​ൽ കേ​സ്​ വി​ചാ​ര​ണ ന​ട​ത്തി​വ​ന്ന ജ​ഡ്​​ജി ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തിൽ എന്ത് രഹസ്യ സ്വഭാവമാണുള്ളതെന്ന് സൂപ്രീംകോടതി. ലോയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും രഹസ്യ സ്വഭാവമുള്ളതാണെന്ന്  മഹാരാഷ്ട്ര സർക്കാറിന് വേണ്ടി ഹാജരായ ഹരീഷ് സാൽവേ അറിയിച്ചപ്പോഴാണ് സുപ്രീംകോടതിയുടെ പ്രതികരണം. എല്ലാ കാര്യവും എല്ലാവരും അറിയട്ടെയെന്നായിരുന്നു അരുൺ മിശ്രയുടെ പ്രതികരണം. രേഖകൾ പ്രതിഭാഗത്തിന് കൈമാറണമെന്ന് കോടതി നിർദേശിച്ചപ്പോഴാണ് ഹരീഷ് സാൽവേ ഇത് രഹസ്യ സ്വഭാവമുള്ളതാണെന്ന് ബോധിപ്പിച്ചത്. 

ലോ​യ​യു​ടെ ദു​രൂ​ഹ​മ​ര​​ണ​െ​ത്ത​ക്കു​റി​ച്ച്​ വി​ശ​ദാ​ന്വേ​ഷ​ണം ആ​വ​​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി ജ​സ്​​റ്റി​സു​മാ​രാ​യ അ​രു​ൺ മി​ശ്ര, മോ​ഹ​ൻ ശാ​ന്ത​ന​ഗൗ​ഡ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് തന്നെയാണ് ഇന്ന് പരിഗണിച്ചത്. ലോയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും മഹാരാഷ്ട്ര സർക്കാർ കോടതിയിൽ ഹാജരാക്കി. റിപ്പോർട്ടിന് മറുപടി നൽകാൻ ഹരജിക്കാർക്ക് ഏഴുദിവസത്തെ സമയം നൽകി. 

മു​തി​ർ​ന്ന ജ​ഡ്​​ജി​മാ​രെ ത​ഴ​ഞ്ഞ്​ ഇൗ​ ​കേ​സ്​ 10ാം ന​മ്പ​ർ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വി​ട്ട​താ​ണ്​ നീതിപീഠത്തിലെ ക​ലാ​പ​ത്തി​ന്​ വ​ഴി​മ​രു​ന്നി​ട്ട​ത്. നാ​ലു ജ​ഡ്​​ജി​മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ കേ​സ്​ ഇൗ ​ബെ​ഞ്ചി​ലെ​ത്തി​യ​ത്. കേസ് തി​ങ്ക​ളാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റിയിരുന്നു. എ​ന്നാ​ൽ, ജ​സ്​​റ്റി​സ്​ ശാ​ന്ത​ന​ഗൗ​ഡ​ർ അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ൽ തി​ങ്ക​ളാ​ഴ്​​ച​യും പ​രി​ഗ​ണി​ച്ചി​ല്ല. മു​തി​ർ​ന്ന ജ​ഡ്​​ജി​മാ​രു​ടെ പ്ര​തി​ഷേ​ധം മു​ൻ​നി​ർ​ത്തി കേ​സ്​ മ​റ്റൊ​രു ബെ​ഞ്ചി​നെ ഏ​ൽ​പി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം, ഇൗ ​കേ​സി​ൽ ഇ​നി സു​പ്രീം​കോ​ട​തി​യി​ൽ വാ​ദം​കേ​ൾ​ക്ക​ൽ വേ​ണ്ടി​വ​രി​ല്ലെ​ന്ന്​ ബാ​ർ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ മ​ന​ൻ​കു​മാ​ർ മി​ശ്ര അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​ത്യേ​കാ​ന്വേ​ഷ​ണ​ത്തി​​​െൻറ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ്​ ബ​ന്ധു​ക്ക​ളു​ടെ നി​ല​പാ​ട്. കൂ​ടു​ത​ൽ ദ്രോ​ഹി​ക്ക​രു​തെ​ന്നും ദു​രൂ​ഹ​ത​യു​ള്ള​താ​യി ക​രു​തു​ന്നി​ല്ലെ​ന്നും ജ​ഡ്​​ജി​യു​ടെ മ​ക​ൻ​ത​ന്നെ പ​റ​ഞ്ഞു​ക​ഴി​ഞ്ഞ​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
 

Tags:    
News Summary - Jsutice Loya's case: Justice Arun Mishra Bench-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.