നിയമസഭാ തെരഞ്ഞെടുപ്പ്​; ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച്​ ബി.ജെ.പി

ന്യൂഡൽഹി: ബി.ജെ.പി പ്രസിഡണ്ട്​ ജെ.പി നദ്ദ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു. കോവിഡ്​ രണ്ടാം തരംഗം രാജ്യത്ത്​ വ്യാപകമായതിന്​ ശേഷം പാർട്ടി ഇതാദ്യമായാണ്​ ഇത്തരത്തിലൊരു യോഗം വിളിക്കുന്നത്​.

കേന്ദ്രസർക്കാറി​െൻറ കോവിഡ്​ 19 പ്രതിരോധത്തെ വിലയിരുത്തുന്നതിനൊപ്പം, വിവിധ സംസ്ഥാനങ്ങളിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെര​ഞ്ഞെടുപ്പുമാണ്​ യോഗത്തി​െൻറ അജണ്ട.

അഞ്ച്​ ആറ്​ തിയതികളിലാണ്​ യോഗം നടക്കുന്നത്​. പഞ്ചാബ്​, ഉത്തർ പ്രദേശ്​, ഉത്തരാഖണ്ഡ്​, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ 2022 ആദ്യമാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക. ആ വർഷം അവസാനത്തോടെ ഹിമാചൽ പ്രദേശിലും ഗുജറാത്തിലും ഇലക്ഷൻ നടക്കും. ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലൊക്കെയും കോവിഡ്​ പ്രതിരോധത്തിൽ വൻ വീഴ്​ചകളുണ്ടായതായി വാർത്തകൾ വന്നിരുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയും പാർട്ടിക്കുണ്ട്​.

Tags:    
News Summary - J.P. Nadda calls meeting of general secretaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.