യു.പിയിൽ ദേശീയ മാധ്യമപ്രവർത്തകനടക്കം നാല്​ പേർക്ക്​ നേരെ ആക്രമം

മഥുര: ഉത്തർപ്രദേശിൽ ദേശീയ മാധ്യമ പ്രവർത്തകനെയും ബന്ധുക്കളെയും സംഘം ​ചേർന്ന്​ ആക്രമിച്ചു. മഥുര​ സൊൻക്​ റോഡിലാണ്​ മാധ്യമ പ്രവർത്തകനടക്കമുള്ളവരെ ഒരു കൂട്ടം അക്രമികൾ സംഘം ചേർന്ന്​ അക്രമിച്ചത്​.

മാധ്യമപ്രവർത്തകൻ അനിൽ അഗർവാൾ ഉൾപ്പെടെ നാലുപേർക്ക് മർദനത്തിൽ ആന്തരിക പരിക്കുകളുണ്ടെന്നും എല്ലാവരും ആ​ശുപത്രിയിൽ ചികിത്സയിലാണെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അഭിഷേക് തിവാരി പറഞ്ഞു. അക്രമത്തിന്​ പിന്നിലെ കാരണം വ്യക്​തമായിട്ടില്ലെന്നും പൊലീസ്​ പറഞ്ഞു.

സംഘർഷ വിവരം അറിഞ്ഞയുടൻ ഹൈവെ പൊലീസ്​ സ്​റ്റേഷന്​ കീഴിലുള്ള സംഘം നാല് അക്രമികളെ അറസ്റ്റ്​ ചെയ്​ത്. ഇവർ റിമാൻഡിലാണ്​. അക്രമി സംഘത്തിൽ കൂടുതൽ പേർ ഉണ്ടോ എന്ന്​ അന്വേഷിക്കുകയാ​​െണന്നും പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Journalist, His Relatives Attacked In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.