ജോസ് ആലുക്കാസ് ജ്വല്ലറിയുടെ പാൻ ഇന്ത്യൻ അംബാസഡറായി ചുമതല ഏറ്റെടുത്ത ചടങ്ങിൽ നടൻ ആർ. മാധവൻ, നടി കീർത്തി സുരേഷ് എന്നിവർ ജോസ് ആലുക്കാസ് മാനേജിങ് ഡയറക്ടർമാരായ വർഗീസ് ആലുക്ക, പോൾ ജെ. ആലുക്ക, ജോൺ ആലുക്ക എന്നിവർക്കൊപ്പം
മുംബൈ: ജോസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ പാൻ ഇന്ത്യൻ അംബാസഡറായി നടൻ ആർ. മാധവൻ ചുമതല ഏറ്റെടുത്തു. കീർത്തി സുരേഷും ബ്രാൻഡ് അംബാസഡറായി തുടരും.
പാൻ ഇന്ത്യയിൽ ദ്രുതഗതിയിൽ വളരാൻ പദ്ധതിയിടുന്ന ജോസ് ആലുക്കാസ് ബ്രാൻഡ് ഫിലോസഫിയുടെ ആശയം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നതിനാണ് മാധവനെ തിരഞ്ഞെടുത്തതെന്നും സ്വർണത്തിലും ഡയമണ്ടിലുമുള്ള ജോസ് ആലുക്കാസിന്റെ ബ്രാൻഡുകളെ കീർത്തി സുരേഷ് തുടർന്നും പ്രതിനിധാനംചെയ്യുമെന്നും ചെയർമാൻ ജോസ് ആലുക്ക അറിയിച്ചു.മുംബൈയിൽ നടന്ന ചടങ്ങിൽ ജോസ് ആലുക്കാസ് മാനേജിങ് ഡയറക്ടർമാരായ വർഗീസ് ആലുക്ക, പോൾ ജെ. ആലുക്ക, ജോൺ ആലുക്ക എന്നിവർ ആർ. മാധവനും കീർത്തി സുരേഷുമായുള്ള കരാർ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.