Posted On
date_range Updated On
date_range സമരം തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച
കർഷക സമരം തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച. ഇന്ന് നടന്ന യോഗത്തലാണ് തീരുമാനം. അടുത്ത യോഗം ഡിസംബർ ഏഴിന് ചേരും. താങ്ങുവില സമിതിയിലേക്ക് അഞ്ചുപേരെ നിർദേശിച്ചു. ബൽബേസിങ് രജേവാൾ, അശോക് ധവാളേ, ഗുർനാം സിങ്, ധുദ്‌വീർ സിങ്, ശിവകുമാർ സിങ് എന്നിവരാണ് സമിതിയിലുള്ളത്.
പഞ്ചാബ് മോഡലിൽ എല്ലാ സംസ്ഥാനങ്ങളും കർഷകർക്ക് നേരെയുള്ള കേസുകൾ പിൻവലിക്കണമെന്നും ധനസഹായം ഉറപ്പുവരുത്തണമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
കർഷകർ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായാൽ മാത്രമേ സമരങ്ങൾ അവസാനിപ്പിക്കുകയുള്ളൂ എന്നും കർഷകർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.