പിതാവിന് ഫോൺ ചെയ്ത ശേഷം ആറാംനിലയിൽ നിന്ന് ചാടി; ഗുരുതര പരിക്കുകളോടെ മോഡൽ ആശുപത്രിയിൽ
ജോധ്പൂർ: പിതാവിന് ഫോൺ ചെയ്ത ശേഷം ഹോട്ടലിന്‍റെ ആറാം നിലയിൽ നിന്ന് ചാടി മോഡൽ ജീവനൊടുക്കാൻ ശ്രമിച്ചു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. ഗുൻഗുൻ ഉപാധ്യയ എന്ന 19 കാരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉദയ്പുരിൽ നിന്ന് ജോധ്പുരിലേക്ക് മടങ്ങിയെത്തിയ യുവതി ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകായിരുന്നു. ഇതിനിടെ പിതാവുമായി ഫോണിൽ സംസാരിക്കുകയും താൻ ജീവനൊടുക്കാൻ പോകുകയാണെന്ന വിവരം പിതാവിനെ അറിയിച്ചതായും പൊലീസ് പറഞ്ഞു. തന്നെ കാണാൻ എത്തുമ്പോൾ മുഖത്തേക്ക് നോക്കണമെന്ന് പിതാവിനോട് പറഞ്ഞ ശേഷം ഹോട്ടലിന്‍റെ ആറാം നിലയിലെ ടെറസിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.
മകളുമായുള്ള സംഭാഷണം കഴിഞ്ഞയുടൻ പിതാവ് വിവരം പൊലീസിനെ അറിയിച്ചിരുന്നു. ടവർ ലൊക്കേഷൻ നിരീക്ഷിച്ച് പൊലീസ് ഹോട്ടലിൽ എത്തിയെങ്കിലും കെട്ടിടത്തിൽ നിന്ന് ചാടിയ യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പെൺകുട്ടിയുടെ നെഞ്ചിലും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അപകടനില തരണം ചെയ്തതിന് ശേഷം യുവതിയുടെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.