ജീവപര്യന്തത്തിനെതിരെയുള്ള ആശാറാം ബാപ്പുവി​െൻറ ഹരജി ജോധ്​പൂർ ഹൈകോടതി തള്ളി

ജോധ്​പൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത കുറ്റത്തിന്​ ജീവപര്യന്തം തടവ്​ ശിക്ഷ വിധിച്ചത ിനെതിരെ സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു നൽകിയ ഹരജി ജോധ്​പൂർ ഹൈകോടതി തള്ളി.

സംഭവം നടക്കുമ്പോൾ ഇരയായ പെൺകുട്ടിക്ക്​ പ്രായപൂർത്തിയായിരുന്നുവെന്നും ആശാറാം ബാപ്പു പോസ്​കോ നിയമപ്രകാരം കുറ്റവാളി ആവി​ല്ലെന്നും ബാപ്പുവി​​​െൻറ അഭിഭാഷകരായ ഷിരിഷ്​ ഗുപ്​തയും പ്രദീപ്​ ചൗധരിയും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

കുറ്റകൃതം നടക്ക​ുമ്പോൾ പെൺകുട്ടിക്ക്​ 18 വയസിൽ കുറവായിരുന്നുവെന്ന കാര്യം വിചാരണ കോടതി കണ്ടെത്തിയതാണെന്ന്​ ഹരജി തള്ളിക്കൊണ്ട്​ ജസ്​റ്റിസുമാരായ സന്ദീപ്​ മേഹ്​ത, വിനീത്​ കുമാർ മാത്തൂർ എന്നിവരടങ്ങിയ ​പ്രത്യേക ബെഞ്ച്​ വ്യക്തമാക്കി.

ആഗസ്​ത്​ 20ന്​ ഹൈകോടതി ഹരജിയിലുള്ള വാദം കേൾക്കൽ മാറ്റി വെച്ചിരിക്കുകയായിരുന്നു.

Tags:    
News Summary - jodhpur hc dismisses asaram bapus plea challenging life term in rape case -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.