ഈ കോഴ്സ് കഴിഞ്ഞവരധികവും ചിന്തിക്കുന്നത് 'പറ്റിപ്പോയെന്നാണ്'; ഖേദിക്കുന്ന ഡിഗ്രിക്കാരും സംതൃപ്തിയുള്ള ഡിഗ്രിക്കാരും ഇവരൊക്കെയാണ്

ഏറെപേരും ജീവിക്കാനായി ചെയ്യുന്ന ജോലികളും പഠിച്ച കോഴ്സുകളും തമ്മിൽ വലിയ ബന്ധമൊന്നും ഉണ്ടാകാറില്ല. ഒരൊഴുക്കിൽ എന്തൊക്കെയോ ​കോഴ്സുകൾ പഠിക്കും, ജീവിത സാഹചര്യങ്ങൾ മറ്റെന്തെങ്കിലും ഒരു തൊഴിലിൽ എത്തിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ സ്വന്തം ഡിഗ്രിയെ കുറിച്ചോർത്ത് ഖേദിക്കുന്നവരാണ് 44 ശതമാനം ബിരുദക്കാരുമെന്നാണ് തൊഴിൽ വെബ്സൈറ്റായ സിപ്റിക്രൂട്ടേർസ് നടത്തിയ സർവെ തെളിയിക്കുന്നത്.

ആഗ്രഹിച്ച ജീവിതം നയിക്കാനുള്ള വേതനവും വരുമാനവും തേടിയാണ് പുതിയ തൊഴിൽ ഒാരോരുത്തരും അന്വേഷിക്കുന്നത്. അപ്പോഴാണ് സ്വന്തം ഡിഗ്രിയെ കുറിച്ചോർത്ത് പലർക്കും ഖേദം തോന്നുന്നത്.

സ്വന്തം ഡിഗ്രിയെ കുറിച്ചോർത്ത് പിന്നീട് ഖേദിക്കുന്നവരിലധികവും ജേർണലിസം ഡിഗ്രിക്കാരാണെന്നാണ് സർവെ ഫലം. 87 ശതമാനം ജേർണലിസം ഡിഗ്രിക്കാരും ആ കോഴ്സ് തെരഞ്ഞെടുക്കേണ്ടിയിരുന്നില്ലെന്ന് കരുതുന്നവരാണെന്ന് 1500 ആളുകളിൽ നടത്തിയ സർവെ പറയുന്നു. ​അസംതൃപ്തിയുടെ പട്ടികയിൽ തൊട്ടുതാഴെ സോഷ്യോളജിക്കാരാണ്. 72 ശതമാനം സോഷ്യോളജിക്കാരും ഡിഗ്രിയെ കുറിച്ചോർത്ത് ഖേദിക്കുന്നവരാണത്രെ. ലിബറൽ ആർടസ്/ ജനറൽ സ്റ്റഡീസ് (72 ശതമാനം) കൂടെയുണ്ട്. കമ്യൂണിക്കേഷൻ (64%), എഡ്യുകേഷൻ (61%), മാർക്കറ്റിങ് മാനേജ്മെന്റ് ആൻഡ് റിസേർച്ച് (60%), മെഡിക്കൽ ഒാർ ക്ലിനിക്കൽ അസിസ്റ്റിങ് (58%), പൊളിറ്റിക്കൽ സയൻസ് (56%), ബയോളജി (52%), ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് ലാം​ഗോജ് (52%) എന്നിങ്ങനെയാണ് ഖേദിക്കുന്ന ഡിഗ്രിക്കാരുടെ പട്ടിക.

ആഗ്രഹിച്ച ​ജോലിയും മറ്റും ലഭിച്ചതിനാൽ സ്വന്തം ഡിഗ്രിയെകുറിച്ചോർത്ത് അഭിമാനിക്കുന്ന സംതൃപ്തരായ ഡിഗ്രിക്കാരിലധികവും കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിക്കാരാണ്. 72 ശതമാനം കമ്പ്യൂട്ടർ സയൻസുകാരും സംതൃപ്തരാണ്. ക്രിമിനോളജി പഠിച്ച 72 ശതമാനം ആളുകളും സംതൃപ്തരാണ്. എഞ്ചിനീയറിങ് (71%), നഴ്സിങ് (69%), ​ഹെൽത്ത് (67%), ബിസിനസ് അഡ്മിനിസ്ട്രേഷൻ (67%), ഫിനാൻസ് (66%), സൈകോളജി (65%), കൺസ്ട്രക്ഷൻ ട്രേഡ്സ് (65%), ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (58%) എന്നിങ്ങനെയാണ് സംതൃപ്തരായ ഡിഗ്രിക്കാരുടെ പട്ടിക. 

Tags:    
News Summary - job seekers with college degrees regret their field of study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.