ദേശ താൽപര്യത്തിനൊപ്പം; തുർക്കി സർവകലാശാലയുമായുള്ള കരാർ വേണ്ടെന്ന് വെച്ച് ജെ.എൻ.യു

ന്യൂഡൽഹി: രാജ്യ സുരക്ഷാ കാരണങ്ങളാൽ തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള കരാറുകൾ ഉപേക്ഷിച്ച് ജവഹർലാൽ നെഹ്റു സർവകലാശാല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ പാകിസ്താനെ സഹായിക്കാനായി ഡ്രോണുകളെയും സൈനികരെയും തുർക്കി നൽകിയതിനെതുടർന്നാണ് തീരുമാനം. ജെ.എൻ.യുവിൻറെ എക്സ് അക്കൗണ്ടിലാണ് കരാർ നിർത്തലാക്കുന്ന വിവരം അറിയിച്ചത്.

2025 ഫെബ്രുവരി 3 ന് ഇരു രാജ്യങ്ങളും ഒപ്പു വെച്ച കരാറിൻറെ കാലാവധി അവസാനിക്കുന്നത് 2028 ഫെബ്രുവരി 2 നാണ്. ഇരു സർവകലാശാലകളുടെയും അക്കാദമിക് കൊളാബറേഷമനായിരുന്നു കരാറിൻറെ ലക്ഷ്യം.

ഇന്ത്യയുടെ ദേശ താൽപര്യത്തിന് വിരുദ്ധമായി പാകിസ്താനെ പിന്തുണയ്ക്കാൻ തുടങ്ങിയതോടെയാണ് ഇന്ത്യ 'തുർക്കി ബോയ്കോട്ട്' നയം സ്വീകരിക്കാൻ തുടങ്ങിയത്. എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായ വിദ്യാർഥികളോട് വിവരം അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് സർവകലാശാല അറിയിച്ചു.

Tags:    
News Summary - JNU suspended agreement with turkey university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.