Posted On
date_range Updated On
date_range പുൽവാമയിൽ ഭീകരാക്രമണം, സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു
പുൽവാമ: കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥന് വീരമൃത്യു. അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ വിനോദ് കുമാറാണ് വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനോദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പട്രോളിങ് സംഘം പുൽവാമയിലെ ഗാംഗൂ ക്രോസിങ് കടക്കുമ്പോൾ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ജൂലൈ 12നും ഭീകരാക്രമണത്തിൽ മുഷ്താഖ് അഹമദ് എന്ന സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.
ഏറ്റുമുട്ടലിൽ ജൂലൈ 11ന് ജയ്ഷെ-ഇ-മുഹമ്മദ് കമാൻഡറായ കൈസർ കോകയടക്കം രണ്ട് ഭീകരരെ സുരക്ഷ സേന കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.