Posted On
date_range Updated On
date_range അതിർത്തിയിൽ പാക് വെടിനിർത്തൽ ലംഘനം; രണ്ട് സൈനികർ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു
ശ്രീനഗർ: അതിർത്തിയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് സൈനികരും ഒരു സിവിലിയനുമാണ് കൊല്ലപ്പെട്ടത്. കുപ്വാര ജില്ലയിലാണ് പാകിസ്താൻെറ വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്.
മൂന്ന് സിവിലയൻമാർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. രണ്ട് വീടുകൾക്കും കേടുപാടുപറ്റി.
കഴിഞ്ഞയാഴ്ച ബാരമുല്ല, രജൗരി സെക്ടറുകളിലും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. രണ്ട് സൈനികരാണ് പാകിസ്താൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.