അമിത് ഷായുമായി മണിക്കൂറുകൾ നീണ്ട ചർച്ച; ബിഹാറിലെ ജിതൻ റാം മാഞ്ചിയുടെ പാർട്ടി എൻ.ഡി.എക്ക് പിന്തുണ പ്രഖ്യാപിച്ചു

പട്ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ബിഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ പാർട്ടിയായ ഹിന്ദുസ്ഥാനി അവാം മോർച്ച(എച്ച്.എ.എം)എൻ.ഡി.എക്ക് പിന്തുണ പ്രഖ്യാപിച്ചു.

​''ഇന്നുമുതൽ ഞങ്ങൾ എൻ.ഡി.എക്കൊപ്പമാണ്. ഞങ്ങൾ എൻ.ഡി.എ പിന്തുണക്കാൻ തീരുമാനിച്ചു. ഞങ്ങളെ സ്വീകരിക്കാൻ എൻ.ഡി.എയും തയാറാണ്. അക്കാര്യമാണ് ഞങ്ങൾ ചർച്ചചെയ്തത്.''-മാഞ്ചി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പാണ് എച്ച്.എ.എം നിതീഷ് കുമാർ സർക്കാർ വിട്ടത്. ജൂൺ 21ന് മാഞ്ചിയും മകനും പാർട്ടി പ്രസിഡന്റുമായ സന്തോഷ് സുമനും ഡൽഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

''ലോകത്തിലെ തന്നെ ഏറ്റവും ജനകീയനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അമിത് ഷായും മോദിയും നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് കൊണ്ടുപോവുന്നു. എൻ.ഡി.എയിലേക്ക് തിരിച്ചെത്താൻ ഞങ്ങൾ തീരുമാനിച്ചു.​''-മാഞ്ചി പറഞ്ഞു. മാഞ്ചി ബി.ജെ.പിയുടെ ചാരനാണെന്നും നേരത്തേ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആരോപിച്ചിരുന്നു.

ജൂൺ 13നാണ് സന്തോഷ് സുമൻ ​മന്ത്രിസ്ഥാനം രാജിവെച്ചത്. തന്റെ പാർട്ടിയുടെ നിലനിൽപ് ഭീഷണിയിലാണെന്നും അതിനെ സംരക്ഷിക്കാനാണ് സഖ്യം വിടുന്നത് എന്നുമായിരുന്നു രാജിക്കു സുമൻ കാരണമായി പറഞ്ഞത്.

Tags:    
News Summary - Jitan Ram Manjhi’s Hindustani Awam Morcha extends support to NDA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.