ഝാർഖണ്ഡ് തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

റാഞ്ചി: ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴു ജില്ലകളിലെ 20 നിയമസഭാ സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ജംഷഡ്പൂർ ഈസ്റ്റ്, ജംഷഡ്പൂർ വെസ്റ്റ് എന്നീ മണ്ഡലങ്ങളിൽ വൈകിട്ട് അഞ്ച് വരെയും മറ്റ് 18 മണ്ഡലങ്ങളിൽ മൂന്ന് മണിക്കും വോട്ടെടുപ്പ് അവസാനിക്കും.

260 സ്ഥാനാർഥികളിൽ 29 പേർ വനിതകളാണ്. മുഖ്യമന്ത്രി രഘുബർദാസ്, മുൻ മന്ത്രി സരയു റോയി, സ്പീക്കർ ദിനേഷ് ഒറാവ്, മന്ത്രി നീർകണ്ഡ് സിങ് മുണ്ട, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവ എന്നിവരാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 20 സീറ്റിൽ ബി.ജെ.പിയും 14 സീറ്റിൽ ജെ.എം.എമ്മും ആറിടത്ത് സഖ്യകക്ഷിയായ കോൺഗ്രസും മൽസരിക്കുന്നുണ്ട്. രണ്ടിടത്ത് സി.പി.ഐയും ഒരിടത്ത് സി.പി.എമ്മും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഡിസംബർ 23നാണ് ഫല പ്രഖ്യാപനം.

Tags:    
News Summary - Jharkhand Second Phase Polls Statrted -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.