ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലേതുപോലെ, ഝാർഖണ്ഡിലും അധികാരം നിലനിർത്താനായിരുന്നു ബി.ജെ.പി ശ്രമം. എന്നാൽ, ഇവിടെയും ദയനീയമായി പരാജയപ്പെട്ടു. ആറു മാസം മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പിൽ, നരേന്ദ്ര മോദിക്ക് അനുകൂലമായി വോട്ടുചെയ്ത ജനതയാണ് ഇത്തവണ തിരിച്ചുകുത്തിയത്. മുഖ്യമന്ത്രി രഘുബർ ദാസും പാർട്ടി സംസ്ഥാന അധ്യക്ഷനും പരാജയപ്പെട്ടു.
പാർട്ടിയെയും മുഖ്യമന്ത്രിയെയും ഒരുപോലെ അവർ തള്ളി. തെരഞ്ഞെടുപ്പിൽ പതിവുപോലെ എല്ലാ വർഗീയ കാർഡുകളും ബി.ജെ.പി പരീക്ഷിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിൽ സർക്കാറിനെ വിമർശിക്കുന്നവരെയും അക്രമം നടത്തുന്നവരെയും ‘വസ്ത്രം കണ്ടാലറിയാം’ എന്നുവരെ പ്രധാനമന്ത്രി മോദി പറഞ്ഞു. പക്ഷേ, അതൊന്നും ധ്രുവീകരണത്തിലേക്കും അനുകൂല വോട്ടിലേക്കും മാറിയില്ല. മുഖ്യമന്ത്രി രഘുബർ ദാസിെൻറ പരുഷമായ രീതികളും തിരിച്ചടിയായി. അദ്ദേഹം സാധാരണക്കാരോടും ഉദ്യോഗസ്ഥരോടും ആക്രോശിക്കുന്ന വിഡിയോകൾ വൈറലായിരുന്നു.
രഘുബർ ദാസ് സർക്കാർ ആദിവാസിവിരുദ്ധമാണ് എന്ന പ്രതിച്ഛായയും ബി.ജെ.പിക്ക് പ്രഹരമായി. ഗോരക്ഷക ഗുണ്ടകളുടെയും തീവ്ര ഹിന്ദുത്വ വാദികളുടെയും മുസ്ലിം-ദലിത് വിരുദ്ധ ആക്രമണ പരമ്പരകൾ ബി.ജെ.പിയെ പൂർണമായും പ്രതിസ്ഥാനത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.