ന്യൂഡൽഹി: മന്ത്രിക്കും എം.എൽ.എക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ട്വിറ്ററിലൂടെയാണ് ഹേമന്ത് സോറൻ ഇക്കാര്യം അറിയിച്ചത്.
‘‘എെൻറ കാബിനറ്റിലെ മന്ത്രി മിതിലേഷ് താക്കൂർ, പാർട്ടി എം.എൽ.എ മഥുര മഹാതോ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. രണ്ടുപേരും സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മുൻകരുതലെന്ന നിലയിൽ ഇന്നു മുതൽ ഏതാനും ദിവസത്തേക്ക് ഞാനും സ്വയം നിരീക്ഷണത്തിൽ േപാവുകയാണ്. എന്നാൽ സുപ്രധാനമായ എല്ലാ ജോലികളും ചെയ്യുന്നത് ഞാൻ തുടരും.’’ -ഹേമന്ത് സോറൻ ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രിയുടെ സ്രവ സാമ്പിൾ ഇന്ന് കോവിഡ് പരിശോധനക്ക് വിധേയമാക്കിയേക്കുമെന്ന് പി.ടി.െഎ റിപ്പോർട്ട് ചെയ്തു.
‘‘കഴിയുന്നതും ആൾക്കൂട്ടത്തിലേക്ക് പോകുന്നത് ഒഴിവാക്കണം. മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. മാസ്ക് ഇല്ലെങ്കിൽ നിങ്ങളുടെ മുഖം തുണികൊണ്ട് മൂടുക. സാമൂഹിക അകലം പാലിക്കുകയും ഹൃദയങ്ങളെ ചേർത്തുവെക്കുകയും ചെയ്യണമെന്ന് ഒാർമപ്പെടുത്തുകയാണ്.’’ -മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
साथियों,
— Hemant Soren (घर में रहें - सुरक्षित रहें) (@HemantSorenJMM) July 8, 2020
कैबिनेट के मेरे साथी मंत्री श्री मिथिलेश ठाकुर जी एवं हमारे दल के विधायक आदरणीय श्री मथुरा महतो जी कोरोना संक्रमित पाये गए हैं।
दोनो साथी अभी सरकारी अस्पताल में इलाजरत हैं। एहतियात के तौर पर आज से अगले कुछ दिनो के लिए मैं भी self- isolation में रहूँगा, पर 1/2
മന്ത്രി മിതിലേഷ് താക്കൂർ, പാർട്ടി എം.എൽ.എ മഥുര മഹാതോ എന്നിവർ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്. ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി വരികയാണ്.
ചൊവ്വാഴ്ച രാത്രി വരെയുള്ള കണക്കനുസരിച്ച് ഝാർഖണ്ഡിൽ 3,018 ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 22 പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.