കർണാടക: രാം ജത്മലാനിയും സുപ്രീംകോടതിയിൽ 

ന്യൂഡൽഹി: കർണാടകയിലെ ബി.ജെ.പിയെ സർക്കാർ രൂപീകരണത്തിന് ക്ഷണിച്ച ഗവർണർ നടപടിയെ ചോദ്യം ചെയത് മുതിർന്ന അഭിഭാഷകൻ രാം ജത്മലാനിയും സുപ്രീംകോടതിയിൽ. ഭരണഘടനാധികാരത്തിന് അപമാനമാണ് ഗവർണറുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് രാം ജത്മലാനിയുടെ നീക്കം. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് ഹരജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമീപിച്ചത്. എന്നാൽ കോൺഗ്രസിന്‍റെ സമാന ഹരജി പരിഗണിക്കുന്ന ബെഞ്ചിനെ തന്നെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മലാനിയോട് ആവശ്യപ്പെട്ടു. ഇതോടെ ജസ്റ്റിസ് എ.കെ സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നാളെ രാംജത് മലാനിയുടെ ഹരജിയും പരിഗണിക്കും.  നാളെ ഗവർണർക്ക്​ നൽകിയ പിന്തുണക്കത്ത്​ ഹാജരാക്കണമെന്ന്​ കോടതി ബി.ജെ.പിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്. യെദിയൂരപ്പയെ കേസിൽ കക്ഷിചേർത്ത്​ നോട്ടീസ്​ നൽകുകയും ചെയ്​തിട്ടുണ്ട്​. ബി.ജെ.പിക്ക്​ വ്യക്​തമായ ഭൂരിപക്ഷമില്ലാത്തതിനാൽ കോടതിയിൽ നിന്ന്​ അനുകൂല വിധിയുണ്ടാകുമെന്ന​ പ്രതീക്ഷയിലാണ്​ കോൺഗ്രസ്​.
 

Tags:    
News Summary - Jethmalani Moves SC Against Karnataka Guv's Decision Inviting BJP to Form Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.