3 കോടി മൂല്യമുള്ള യു.എസ്​ ഡോളറുമായി ജെറ്റ്​ എയർവേസ്​ ജീവനക്കാരി അറസ്​റ്റിൽ

ന്യൂഡൽഹി: വിദേശകറൻസിയുമായി ജെറ്റ്​ എയർവേസിലെ ക്രൂ മെമ്പർ അറസ്​റ്റിൽ. 3.21 കോടി മൂല്യമുള്ള യു.എസ്​ ഡോളർ ഡയറക്​ടറേറ്റ്​ ഒാഫ്​ റെവന്യൂ ഇൻറലിജൻസ്​ യുവതിയിൽ നിന്നും പിടികൂടി. ഹോങ്ക്​കോംഗിലേക്ക്​ സർവീസ്​ നടത്തുന്ന ജെറ്റ്​ എയർവേസ്​ വിമാനത്തിലെ എയർ ഹോസ്​റ്റസ്​ ദേവ്​ഷി കുൽശ്രേഷ്​തയാണ്​​ അറസ്​റ്റിലായത്​. തിങ്കളാഴ്​ച രാത്രി ഡൽഹി അന്തരാഷ്​ട്ര വിമാനത്തവളത്തിൽ ലാൻഡ്​ ചെയ്​ത വിമാനത്തിൽ നിന്നാണ്​ ജീവനക്കാരിയെ അറസ്​റ്റു ചെയ്​തത്​. പണം അലുമിനിയം ഫോയിലിൽ പൊതിഞ്ഞ നിലയിലായിരുന്നു.

വിവേക് വിഹാർ ഏരിയയിൽ താമസിക്കുന്ന അമിത് മൽഹോത്രയെന്നയാളുടെ ഏജൻറാണു യുവതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഡി.ആർ.​െഎ അറിയിച്ചു. ഇയാളെ അന്വേഷണസംഘം അറസ്​റ്റു ചെയ്​തിരുന്നു.

 കഴിഞ്ഞ രണ്ടു മാസങ്ങളിലായി ദേവഷി 10 ലക്ഷം ഡോളർ കടത്തിയതായും പകുതി പണം കമീഷനായി കൈപറ്റിയിരുന്നതായും ഡി.ആർ.​െഎ വ്യക്തമാക്കി. ആറുമാസം മുമ്പാണ്​ അമിത്​ മൽഹോത്ര ദേവഷിയുമായി ബന്ധം സ്ഥാപിച്ചത്​. എയർ ക്രൂ അംഗങ്ങളുമായി ബന്ധം സ്ഥാപിച്ച്​  കള്ളകടത്ത്​ നടത്തുകയാണ്​ ഇയാളുടെ രീതി.

മൽഹോത്രയു​ടെ ഡപഹിയിലെ വസതിയിൽ നടത്തിയ റെയ്​ഡിൽ മൂന്നു ലക്ഷം രൂപയും 1600 ഡോളറും കണ്ടെത്തി. ഇയാൾക്ക്​ വേ

ജെറ്റ്​ എയർവേസ്​ അറസ്​റ്റ്​ വാർത്ത സ്ഥിരീകരിച്ചു. ഡി.ആർ.​െഎ സംഘം നടത്തിയ പരിശോധനയിൽ എയർവേസ്​ ജീവനക്കാരിയിൽ നിന്നും  വൻ മൂല്യമുള്ള വിദേശ കറൻസി പിടികൂടിയെന്നും അവർ കസ്​റ്റഡിയിലാണെന്നും ജെറ്റ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു. അന്വേഷണത്തി​​​​​​െൻറ അടിസ്ഥാനത്തിൽ എയർ​ലൈൻസ്​ ജീവനക്കാരിക്കെതിരെ നടിപടിയെടുക്കുമെന്നും ജെറ്റ്​ അധികൃതർ അറിയിച്ചു.

Tags:    
News Summary - Jet Woman Crew Member Arrested For Carrying US Dollars Worth Over 3 Crores- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.