​കോക്​പിറ്റിലെ സംഘർഷം: പൈലറ്റുമാർക്ക്​ അഞ്ച്​ വർഷത്തെ വിലക്ക്​

ന്യൂഡൽഹി: ജെറ്റ്​എയ​ർവെയ്​സിലെ കോക്​പിറ്റിൽ പരസ്​പരം സംഘർഷ​ത്തിലേർപ്പെട്ട പൈലറ്റുമാർക്ക്​ അഞ്ച്​ വർഷത്തെ വിലക്ക്​. വ്യോമയാന മന്ത്രാലയം ഡയറക്​ടർ ജനറലാണ്​ വിലക്ക്​ ഏർപ്പെടുത്തിയത്​. ജനുവരി ഒന്നിന്​​ ജെറ്റ്​ എയർവെയ്​സ്​ മുംബൈ-ലണ്ടൻ വിമാനത്തിലാണ്​ പൈലറ്റുമാർ കോക്​പിറ്റിൽ സംഘർഷത്തിൽ ഏർപ്പെട്ടത്​. വിലക്ക്​ വന്നതോടെ ഇരുവർക്കും ഇനി അഞ്ച്​ വർഷത്തേക്ക്​ മറ്റൊരു വിമാന കമ്പനിയിലും ​ജോലി ചെയ്യാനാവില്ല. 

സംഭവത്തെ കുറിച്ച്​ ​അന്വേഷണം നടത്തി. ഇരു പൈലറ്റുമാരും ഗുരുതരമായ കുറ്റമാണ്​ ചെയ്​തതെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. ഇതാണ്​ ഇവർക്കെതിരെ ശക്​തമായ നടപടിയെടുക്കാൻ കാരണമെന്ന്​ ഡി.ജി.സി.എ തലവൻ ബി.എസ്​ ഭുല്ലാർ പറഞ്ഞു.

ജനുവരി ഒന്നിന്​ മുംബൈയിൽ നിന്ന്​ ലണ്ടനിലേക്ക്​ പോയ വിമാനത്തിൽ 324 യാത്രികരും 14 ജീവനക്കാരുമാണ്​ ഉണ്ടായിരുന്നത്​. പൈലറ്റുമാർ പരസ്​പരം സർഘർഷത്തിലേർപ്പെട്ടതോടെ കുറച്ച്​ സമയത്തേക്ക്​ മുൾമുനയിലായിരുന്നു ഇവരുടെ വിമാനത്തിലെ യാത്ര.

Tags:    
News Summary - Jet cockpit fight: DGCA suspends flying licence of both pilots for five years-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.