ഏഴാം ശ്രമത്തില്‍ ‘കണ്ണടച്ച്’ ലാന്‍ഡ് ചെയ്ത് ജെറ്റ് എയര്‍വേസ് വിമാനം

ന്യൂഡല്‍ഹി: ആറുവട്ടം ലാന്‍ഡ് ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടശേഷം ഏഴാം ശ്രമത്തില്‍ ‘കണ്ണടച്ച്’ ലാന്‍ഡ് ചെയ്ത് ജെറ്റ് എയര്‍വേസ് വിമാനം. ഒരുവര്‍ഷം മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ധനം തീരാനിരിക്കെയാണ് അപൂര്‍വ ലാന്‍ഡിങ് അരങ്ങേറിയത്. 2015 ആഗസസ്റ്റ് 17ന് ദോഹയില്‍നിന്ന് കൊച്ചിയിലേക്ക് വന്ന ബോയിങ് 737 വിമാനം തിരുവനന്തപുരത്ത് അപകടകരമായ രീതിയില്‍ ലാന്‍ഡ് ചെയ്തെന്ന വിവരം പുറത്തുവന്നത് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡി.ജി.സി.എ) സര്‍ക്കാറിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ്.

വിമാനം കൊച്ചിയിലത്തെുമ്പോള്‍ 4,844 കി.ഗ്രാം ഇന്ധനമുണ്ടായിരുന്നു. മോശം കാലാവസ്ഥ മൂലം കൊച്ചിയില്‍ ഇറങ്ങാന്‍ മൂന്നുതവണ പൈലറ്റ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട വിമാനത്തിന് മൂന്നു ശ്രമം നടത്തിയിട്ടും അവിടെയും ഇറങ്ങാനായില്ല. അപ്പോഴേക്കും ഇന്ധനം 349 കി.ഗ്രാം മാത്രമായി കുറഞ്ഞു.

ഇതോടെ, പൈലറ്റ് രണ്ടും കല്‍പിച്ച് വിമാനമിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ പൈലറ്റ് തീരുമാനിച്ചതോടെ കോക്പിറ്റിലെ വോയ്സ് റെക്കോഡര്‍ രേഖപ്പെടുത്തിയ പ്രകാരം പ്രഥമ ഉദ്യോഗസ്ഥന്‍െറ ‘റണ്‍വേ എവിടെയാണെന്ന് അറിയുമോ?’ എന്ന ചോദ്യത്തിന് ‘അറിയില്ല. കണ്ണടച്ച് ഇറക്കാന്‍ പോവുകയാണ്’ എന്നാണ് പൈലറ്റ് മറുപടി  നല്‍കിയത്.

Tags:    
News Summary - Jet Airways plane lands blindly after record 6 failed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.