ന്യൂഡൽഹി: വ്യോമയാന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ വാട്സ്ആപ് ഗ്രൂപ്പിൽ അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് ജെറ്റ് എയർവേസിെൻറ പൈലറ്റുമാരെ പൊലീസ് ചോദ്യം ചെയ്തു. ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, 34 പൈലറ്റുമാരെ ഡി.ജി.സി.എ സസ്പെൻഡ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. സിവിൽ ഏവിയേഷൻ ജോയൻറ് ഡയറക്ടർ ജനറൽ ലളിത് ഗുപ്ത ഉൾെപ്പടെയുള്ളവരെയും കുടുംബാംഗങ്ങളെയും കുറിച്ച് വാട്സ്ആപ് ഗ്രൂപ്പിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. ചാറ്റിെൻറ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപിച്ചതോടെയാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം പൈലറ്റുമാർ ഡി.ജി.സി.എക്ക് നൽകിയ നോട്ടീസിൽ ഉന്നത ഉദ്യോഗസ്ഥെൻറ ഒൗദ്യോഗിക പദവി തെറ്റായി എഴുതിയിരുന്നു. ഇതിെൻറ പേരിൽ ജെറ്റ് എയർവേസിെൻറ പത്ത് പൈലറ്റുമാരോട് ജോലിയിൽനിന്ന് മാറിനിൽക്കാൻ ഡി.ജി.സി.എ ആവശ്യപ്പെട്ടിരുന്നു. ഒരു പദവിപോലും കൃത്യമായി എഴുതാൻ കഴിയാത്തവരുടെ മനോനിലയും ജാഗ്രതയും പരിശോധിക്കണമെന്നും ഡി.ജി.സി.എ ഉത്തരവിട്ടിരുന്നു.
ഇതിൽ പ്രകോപിതരായ പൈലറ്റുമാരാണ് വാട്സ്ആപ് ഗ്രൂപ്പിലൂടെ ഉദ്യോഗസ്ഥർക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത്. ജെറ്റ് എയർവേസ്, സ്പൈസ് ജെറ്റ്, ഗോ എയർ, ഇൻഡിഗോ എന്നീ എയർലൈനുകളിലെ 34 പൈലറ്റുമാർക്കെതിരെയാണ് ഡി.ജി.സി.എ പരാതി നൽകിയത്. ഡി.ജി.സി.എ അധികൃതർക്ക് മുന്നിൽ ഹാജരായ പൈലറ്റുമാരെ ലോധി കോളനി പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, പൈലറ്റുമാർക്ക് പിന്തുണയുമായി സഹപ്രവർത്തകർ െപാലീസ് സ്റ്റേഷനിലെത്തി. കേസിനെ നിയമപരമായി നേരിടുമെന്ന് ഇവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.