ബംഗളൂരു: കർണാടകയിലെ സഖ്യസർക്കാർ താഴെ വീഴുമെന്ന് പറഞ്ഞ ബി.െജ.പി നേതാക്കളെ തെരുവു നായയോട് ഉപമിച്ച് ജെ.ഡി.എ സ് മന്ത്രി. ജെ.ഡി.എസ് നേതാവും ഗതാഗത മന്ത്രിയുമായ ഡി.സി. തമ്മണ്ണയാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാർ വൈകാതെ വീഴു മെന്ന ബി.ജെ.പി നേതാക്കളുടെ അവകാശവാദത്തെ തെരുവു നായകളോട് ഉപമിച്ച് സംസാരിച്ചത്.
‘ആനപ്പുറത്തുനിന്ന് എന ്തെങ്കിലും കഴിക്കാൻ കിട്ടുമെന്ന് കരുതി തെരുവുനായ്ക്കൾ പിന്നാലെ കൂടും. എന്നാൽ, ഒന്നും വീഴുകയുമില്ല, അവ പട്ടിണി യിലുമാകും. സർക്കാർ താഴെ വീഴുമെന്ന് വെറുതെ ആഗ്രഹിക്കുന്ന ബി.ജെ.പി നേതാക്കൾക്ക് അനുയോജ്യമാണ് ഈ കഥ’’ എന്നായിരുന്നു തമ്മണ്ണയുടെ പ്രസ്താവന. മദ്ദൂരിലെ പൊതുപരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുേമ്പാഴായിരുന്നു മന്ത്രിയുടെ വിമർശനം.
സഖ്യസർക്കാറിൽ അതൃപ്തരായ15 കോൺഗ്രസ് എം.എൽ.എമാർ തന്നോട് ചർച്ച നടത്തിയെന്നും ഒരാഴ്ചക്കകം ബി.ജെ.പി സർക്കാർ രൂപവത്കരിക്കുമെന്നും ബി.ജെ.പി എം.എൽ.എ ഉമേഷ് കട്ടി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. 24 മണിക്കൂറിനുള്ളിൽ സർക്കാർ താഴെ വീഴുമെന്ന വാദം പൊളിഞ്ഞതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രി ജെ.എച്ച്. പട്ടേൽ മുമ്പ് നിയമസഭയിൽ പറഞ്ഞ ആനയുടെയും തെരുവുനായുടെയും കഥ കടമെടുത്തുകൊണ്ട് ബി.ജെ.പിയുടെ അധികാരമോഹത്തെ തമ്മണ്ണ പരിഹസിച്ചത്.
സഖ്യസർക്കാർ താഴെ വീഴുമെന്നും ബി.ജെ.പി അധികാരത്തിലേറുമെന്നുമുള്ള ഉമേഷ് കാട്ടിയുടെ അവകാശവാദത്തിന് പിന്നാലെ, എം.എൽ.എമാരെ സ്വാധീനിച്ച് സർക്കാറിനെ താഴെയിടാൻ ബി.ജെ.പി ശ്രമിക്കില്ലെന്ന് സംസ്ഥാന പ്രസിഡൻറ് ബി.എസ്. യെദിയൂരപ്പ വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.