രാമനഗര: ലോക്സഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യം 14 സീറ്റിൽ 10 മുതൽ 12 വരെ സീറ്റുകൾ നേടുമെന്ന് കർണാടക മ ുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. എല്ലാ വോട്ടർമാരും പോളിങ് ബൂത്തിലെത്തണമെന്നും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വോട്ടർമാർ എടുക്കുന്ന തീരുമാനം എന്തുതന്നെ ആയാലും അത് രാജ്യത്തിെൻറ ഭാവി നിർണയിക്കുന്നതാണെന്നും അതിനാൽ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബ രാഷ്ട്രീയം ഇപ്പോൾ ഒരു പ്രധാന വിഷയമല്ല. രാജ്യത്തിെൻറ പ്രശ്നങ്ങൾക്കാണ് പ്രാധാന്യം. കുടുംബ രാഷ്ട്രീയം കൊണ്ടും പ്രാദേശിക രാഷ്ട്രീയം കൊണ്ടും രാജ്യത്ത് വികസനമുണ്ടായിട്ടുണ്ടെന്നും ബി.ജെ.പിയുടെ വിമർശനത്തെ തങ്ങൾ കാര്യമായി എടുക്കുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.