ഹൈദരാബാദ്(തെലങ്കാന): ബി.ജെ.പി കുതിരക്കച്ചവടത്തിന് കോപ്പു കൂട്ടുന്നതായുള്ള ആരോപണങ്ങൾക്കിടെ തങ്ങളുടെ മുഴുവൻ എം.എൽ.എമാരും കൂടെയുണ്ടെന്ന് ജെ.ഡി.എസ് എം.എൽ.എ ജി.ടി. ദേവഗൗഡ. 100 കോടിയോ 200 കോടിയോ രൂപ നൽകിയാലും അവർ എവിടെയും പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകീേട്ടാ, നാളെ രാവിലെയോ കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാർ ബംഗളൂരുവിേലക്ക് തിരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. കർണാടകയിൽ സർക്കാർ രൂപവത്ക്കരണം സംബന്ധിച്ച രാഷ്ട്രീയ നാടകങ്ങൾക്കിടെ ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റം ഭയന്ന് കോൺഗ്രസ്^ജെ.ഡി.എസ് എം.എൽ.മാരെ ബംഗളൂരുവിലെ ഇൗഗ്ൾടൺ റിസോർട്ടിൽ നിന്ന് ഹൈദരാബാദിലെ പാർക്ക് ഹയാറ്റിലേക്ക് മാറ്റിയിരുന്നു. കർണാടകയിൽ നാളെ വൈകീട്ട് നാലിനാണ് വിശ്വാസ വോെട്ടടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.