ജയരാജ് സിങ് കോൺഗ്രസ് വിട്ടു: ബി.ജെ.പിയിൽ ചേരുമെന്ന് സൂചന

അഹമ്മദാബാദ്: പാർട്ടി വിടാനൊരുങ്ങി ഗുജറാത്ത് കോൺഗ്രസ് നേതാവ് ജയരാജ് സിങ് പർമാർ. പാർട്ടിയുടെ പ്രവർത്തനത്തിലെ അസംതൃപ്തിയാണ് തീരുമാനത്തിന് പിന്നിൽ. വരും ദിവസങ്ങളിൽ ബി.ജെ.പിയിൽ ചേർന്നേക്കുമെന്നും സൂചനയുണ്ട്.

രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ജയരാജ് സിങിനെ പാർട്ടി മുഖ്യ വക്താവ് സ്ഥാനത്തു നിന്നും നീക്കിയത്. ഇതിന് പിന്നാലെയാണ് പാർട്ടി വിടാനുള്ള ഇദ്ദേഹത്തിന്‍റെ തീരുമാനം.

ചിലർക്ക് മാത്രം പാർട്ടിയുടെ പ്രവർത്തനത്തിൽ ഉത്തരവാദിത്തങ്ങൾ നൽകുന്ന പ്രവണതയാണ് പാർട്ടി സ്വീകരിക്കുന്നത്. ഇത് കോൺഗ്രസിന്‍റെ പാരമ്പര്യമായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വർഷങ്ങൾ പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചിട്ടും കാര്യമായ ചുമതലകൾ ഒന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജയരാജ് സിങ്ങിന്‍റെ ആരോപണം.

Tags:    
News Summary - Jayrajsinh Parmar resigns from party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.