ജനുവരി 16ന് ദേശിയ സ്റ്റാർട്ടപ്പ് ദിനമാചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിച്ചതിന്റെ ആറാം വാർഷിക പരിപാടിയിൽ നൂറ്റൻപതിലധികം സ്റ്റാർട്ടപ്പ് സംരംഭകരോട് വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു മോദി. 2022ൽ സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പ്രാധാന്യവും അവസരങ്ങളും നൽകി കൊണ്ട് സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങളെ അടിസ്ഥാന തലത്തിലേക്ക് എത്തിക്കാനാണ് ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആചരിക്കുന്നതെന്നും മോദി കൂട്ടിചേർത്തു.
ആഗോള ഇന്നോവേഷൻ ഇൻഡെക്സിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടിട്ടുണ്ടെന്നും സ്റ്റാർട്ട് അപ്പ് പ്രവർത്തനങ്ങൾ കാരണം 2015ൽ 81 ാം സ്ഥാനത്തായിരുന്ന ഇന്ത്യ 46 ാം സ്ഥാനത്തെതിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ സമീപ വർഷങ്ങളിൽ സ്റ്റാർട്ടപ്പ് വിജയങ്ങളെക്കുറിച്ചും അദേഹം വിവരിച്ചു. 2013-14 വർഷങ്ങളിൽ 4000 പേറ്റന്റുകളാണ് ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ വർഷം അത് 28000 പേറ്റന്റുകളായി വർധിച്ചു. അതുപോലെ 2013 - 14 ൽ 70000 ട്രേഡ്മാർക്കുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2020-21 വർഷത്തിൽ 2.5 ലക്ഷം ട്രേഡ് മാർക്കുകളാണ് രജിസ്റ്റർ ചെയ്തത്.
സ്റ്റാർട്ടപ്പുകൾ പുതിയ ഇന്ത്യയുടെ നട്ടെല്ലായി മാറുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്റ്റാർട്ടപ്പുകൾ കേവലം നൂതനാശയങ്ങൾ കൊണ്ടുവരിക മാത്രമല്ല ചെയ്യുന്നത് , നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് ഇന്നവേഷനുകളും ടെക്നോളജിയും അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ കണ്ടെത്തണമെന്നും അദ്ധേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.