ന്യൂഡൽഹി: തലസ്ഥാനത്തെ പൊതുസമരവേദിയായ ജന്തർമന്തറിലെ അവസാന സമരപന്തലും ഒഴിപ്പിച്ചു. ഇനി ഡൽഹിയിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പ്രക്ഷോഭകർക്ക് സമരവേദി പാർലമെൻറിൽ നിന്ന് കിലോമീറ്റർ അകലെ രാംലീല മൈതാനം. അവിടെ സമരം നടത്തണമെങ്കിൽ പണമടച്ച് തീയതി ബുക്കുചെയ്യണം.
വൺ റാങ്ക് വൺ പെൻഷനുവേണ്ടി മൂന്ന് വർഷമായി സമരം ചെയ്യുന്ന വിമുക്ത ഭടന്മാരെയും അതിജീവനസമരം നടത്തുന്ന തമിഴ്കർഷകരെയും തിങ്കളാഴ്ച ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് ജന്തർമന്തറിൽ നിന്ന് ഒഴിപ്പിച്ചു.
ജന്തര്‍മന്തര്‍ റോഡിലുള്ള എല്ലാ ധര്‍ണകളും പൊതുപ്രസംഗങ്ങളും ലൗഡ് സ്പീക്കറുകളും നാലാഴ്ചക്കുള്ളില്‍ അവസാനിപ്പിക്കണമെന്ന് ഒക്ടോബർ അഞ്ചിന് ദേശീയ ഹരിത ൈട്രബ്യൂണല്‍ ഡല്‍ഹി സര്‍ക്കാറിനോടും ഡല്‍ഹി പൊലീസ് കമീഷണറോടും ഉത്തരവിട്ടിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. സമരക്കാർ സ്വയം ഒഴിഞ്ഞുപോകാൻ വേണ്ടി ഡൽഹി പൊലീസ് ജന്തർ മന്തറിലേക്കുള്ള പൈപ് ലൈൻ തടസ്സപ്പെടുത്തുകയും ശുചിമുറി അടക്കമുള്ള സൗകര്യം നിർത്തലാക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് വിമുക്ത ഭടന്മാരും തമിഴ് കർഷകരും നടത്തിയ സമരത്തിനെതിരെ തിങ്കളാഴ്ച മുഴുവൻ സന്നാഹങ്ങളുമായി വന്ന് പൊലീസ് പൊളിച്ച് നീക്കുകയായിരുന്നു.
ജന്തര്‍മന്തര്‍ റോഡിലെ ആറാം നമ്പർ ഫ്ലാറ്റിൽ താമസക്കാരനായ വരുൺ സേത്ത് എന്നയാൾ ഗ്രീൻ ൈട്രബ്യൂണലിനെ സമീപിച്ചതോടെയാണ് തലസ്ഥാനത്തെ ജനാധിപത്യസമരമാർഗത്തിെൻറ പ്രധാനയിടം ഇല്ലാതാവാനുള്ള ഉത്തരവിറങ്ങിയത്. ശബ്ദമലിനീകരണവും മറ്റും കാരണമാക്കി ൈട്രബ്യൂണൽ സമര സ്ഥലം മാറ്റിസ്ഥാപിച്ചതാകെട്ട മൂന്ന് ആശുപ്രതികൾ ചുറ്റിലും സ്ഥിതിചെയ്യുന്ന രാംലീല മൈതാനിയിലേക്കാണ്. ഒരു മരം പോലുമില്ലാത്ത രാംലീല മൈതാനിയിൽ മഴ പെയ്താൽ മുട്ടിന് െവള്ളവും വേനൽക്കാലത്ത് പൊടിയും നിറഞ്ഞ് നിൽക്കും. കൂടാത, സമരങ്ങൾക്ക് ചതുരശ്രയടി കണക്കിന് കനത്ത ഫീസും നൽകണം. സാമാന്യം വലിയ സമരത്തിന് അരലക്ഷം രൂപ വരെ ഫീസ് ആകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.