Posted On
date_range Updated On
date_range ജമ്മു- ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു
ശ്രീനഗർ: മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു- ശ്രീനഗർ ദേശീയപാത അടച്ചു. ഉദംപൂരിലെ ദേവൽ പാലത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയപാതയിൽ നിന്ന് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ജമ്മു- ശ്രീനഗർ ദേശീയപാത അടച്ചതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. മുഗൾ റോഡ്, എസ്.എസ്.ജി റോഡ് വഴി വാഹനങ്ങൾ കടന്നു പോകാമെന്ന് ജമ്മു കശ്മീർ ട്രാഫിക് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.