സാംബ: ജമ്മു കശ്മീരിൽ വീണ്ടും പാക് ഡ്രോൺ. ജമ്മുവിലെ സാംബ ജില്ലയിൽ രജ്പുര പ്രദേശത്താണ് ഡ്രോൺ കണ്ടത്. ഞായറാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം അന്വേഷണം നടത്തി. ഒരു മാസത്തിനിടെ സാംബയിൽ കണ്ടെത്തുന്ന രണ്ടാമത്തെ ഡ്രോൺ ആണിത്.
ചില്യാരി ഗ്രാമത്തിലും ഡ്രോൺ കണ്ടിരുന്നു. പ്രദേശത്ത് 12 മിനിറ്റ് പറന്ന ശേഷം അതിർത്തി ഗ്രാമമായ ചാക് ദുൽമയിലൂടെ പുറത്തേക്ക് പോകുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചില്യാരിയിലും രജ്പുരയിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.
2022 മേയിൽ 29ന് കഠുവയിൽ പ്രത്യക്ഷപ്പെട്ട പാക് ഡ്രോൺ സുരക്ഷ സേന വെടിവെച്ച് വീഴ്ത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.