ന്യൂഡൽഹി: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കല്ലേറും മറ്റു അതിക്രമങ്ങളും നടത്തിയതിന് വിവിധ ജയിലുകളിൽ 450 ആളുകളെ തടങ്കലിൽവെച്ചിട്ടുണ്ടെന്ന് കേന്ദ്രം ലോക്സഭയെ അറിയിച്ചു.
അേതസമയം, തടങ്കലിലുള്ള രാഷ്ട്രീയ നേതാക്കളുടെ വിവരം തേടിയുള്ള ഡി.എം.കെ എം.പി എ. ഗേണശമൂർത്തിയുടെ ചോദ്യത്തിന് മറുപടി നൽകാൻ കേന്ദ്രം തയാറായില്ല. 450 പേർ വിവിധ ജയിലുകളിലുണ്ടെന്ന വിവരം മാത്രമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി ചൊവ്വാഴ്ച േലാക്സഭയിൽ എഴുതി നൽകിയത്.
സംസ്ഥാനത്തിെൻറ പ്രത്യേക പദവി റദ്ദാക്കിയതോടനുബന്ധിച്ച് മുൻ മുഖ്യമന്ത്രിമാരടക്കം നിരവധി പേരാണ് തടങ്കലിൽ കഴിയുന്നത്. അതിനിടെ, 370ാം വകുപ്പ് എടുത്തുകളഞ്ഞതിന് പിന്നാലെ ജമ്മു-കശ്മീരിൽ 79 ഭീകരാക്രമണങ്ങൾ നടന്നതായും 40 സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണം ഇേപ്പാഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.