ലുലുവിനെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതികരിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ

ശ്രീനഗർ : ലുലു ഗ്രൂപ്പിനും ചെയർമാൻ എം.എ. യൂസഫലിക്കും എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ്‌ സിൻഹ. മാൾ ഓഫ് ശ്രീനഗറിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത കാലത്തായി എല്ലാ നല്ല പ്രവൃത്തികളെ കുറിച്ചും തെറ്റായ പ്രചാരണങ്ങൾ ആണ് കണ്ടു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ലുലു ഗ്രൂപ്പിനെ നിരോധിച്ചു എന്ന വാർത്ത എന്നോട് ഒരാൾ പറഞ്ഞു. ഇതുപോലെ തലയും വാലുമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എല്ലാത്തിലും നെഗറ്റീവ് കാണരുതെന്ന് മാധ്യമ സുഹൃത്തുക്കളോട് പറയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Tags:    
News Summary - Jammu and Kashmir Lt. Governor reacts to fake campaigns against Lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.