Posted On
date_range Updated On
date_range കുടുംബ സംഗമം
ഹൈദരാബാദ്: ജമാഅത്തെ ഇസ്‍ലാമി ഹൈദരാബാദ് മലയാളി ഘടകത്തിന്റെ ആദ്യ കുടുംബ സംഗമം ജമാഅത്തെ ഇസ്‍ലാമി കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‍വി ഉദ്ഘാടനം ചെയ്തു. ഹൽഖ നാസിം അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഐ.ആർ.ഡബ്ല്യു പാലക്കാട് ജില്ലാ സെക്രട്ടറി അയ്യൂബ് ഹനീഫ്, ഇഹ്സാൻ കോഡൂർ, ജനറൽ സെക്രട്ടറി തസ്നീം, പി.ആർ. സെക്രട്ടറി അഷ്ഫാഖ് അലി എന്നിവർ സംസാരിച്ചു.
ഹൈദരാബാദിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സെഷനിൽ ഹൽഖ വൈസ് പ്രസിഡൻറ് ഷഹബാസ് മുറാദ്, അർഫദ്, ആദിൽ, ഫസീഹ്, ഫിദ എന്നിവർ സംസാരിച്ചു.
ടോളിചൗക്കി ഇന്റീഗ്രൽ ഫൗണ്ടേഷൻ സ്കൂളിൽ നടന്ന പരിപാടിക്ക് പി.ടി. അംജദ്, കെ.ടി. ഫാരിസ്ഖാൻ, പി.ഐ. നൈലോഫർ, എം. സുന്ദൂസ്, ഫിദ അബ്ദുൽസത്താർ, എൻ. മുൻഷിദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.