മധുരയിൽ ജെല്ലിക്കെട്ട് ഉപേക്ഷിച്ചു; പന്നീർസെൽവം ചെന്നൈയിലേക്ക് മടങ്ങി

ചെന്നൈ: ജെല്ലിക്കെട്ട്​ നടത്തുന്നതിനായി താൽകാലിക പ്രശ്​നപരിഹാരം പോരെന്നും ശാശ്വതമായ പരിഹാരം വേണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ തമിഴ്​നാട്ടിൽ ശക്​തമാവുന്നു. പ്രതിഷേധങ്ങളുടെ പശ്​ചാത്തലത്തിൽ ​മധുരയിലെ അലംഗനല്ലൂരിൽ ജെല്ലിക്കെട്ട്​ ഉപേക്ഷിച്ചു. പ്രദേശവാസികളുടെ ശക്തമായ എതിർപിനെ തുടർന്നാണ് നടപടി. മധുര കളക്ടറും പ്രതിഷേധക്കാരും തമ്മിലുള്ള ചർച്ചയും പരാജയപ്പെട്ടു.

സമരസമിതിയുടെ ആവശ്യംവിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഒ.പനീർസെൽവം മധുരയിൽ രാവിലെ ഉന്നതതലയോഗം ​വിളിച്ചിരുന്നു. ചർച്ചക്ക് ശേഷം മുഖ്യമന്ത്രി ചെന്നൈയിലേക്ക് മടങ്ങി. ദിണ്ഡിഗൽ ജില്ലയിലെ കോവിൽപാട്ടിയിൽ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ജെല്ലിക്കെട്ട് ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിൽ മുഖ്യമന്ത്രി പങ്കെടുക്കും. കോവൈ, പുതുക്കോട്ടെ ജില്ലയിലെ റാപുസൽ എന്നിവിടങ്ങളിൽ ജെല്ലിക്കെട്ട് ആരംഭിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ. ട്വീറ്റ് ചെയ്തു. 

സർക്കാർ ​ശനിയാഴ്​ച ജെല്ലിക്കെട്ട്​ നടത്തുന്നതിനായി ഒാർഡിൻസ്​ കൊണ്ടു വന്നിരുന്നു. എന്നാൽ താൽകാലികമായ ഒാർഡിൻസ്​ പോരെന്ന നിലപാടിലാണ്​ സമരസമിതി. ഇതിനായി നിയമ നിർമ്മാണം നടത്തണമെന്നാണ്​ ചെന്നൈയിലെ മറീന ബീച്ചിലും പ്രതിഷേധങ്ങൾ തുടരുണ്ട്​​. തമിഴ്​നാട്ടിലെ പല സ്ഥലങ്ങളിലും ട്രെയിൽ തടയുന്നുണ്ടെന്നും​ റിപ്പോർട്ടുകളുണ്ട്​​. 

Tags:    
News Summary - Jallikattu is not done in madurai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.