Posted On
date_range Updated On
date_range അരുൺ ജെയ്റ്റ്ലി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി
ന്യൂഡൽഹി: വൃക്കസംബന്ധമായ ചികിത്സക്കായി അമേരിക്കയിൽ പോയ ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇന്ത്യയിൽ തിരിച്ചെത് തി. നാട്ടിൽ മടങ്ങി എത്തിയതിൽ അതീവ സന്തോഷവാനാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ജെയ്റ്റ്ലി വിദഗ്ധ ചികിത്സക്കായിരുന്നു അമേരിക്കയിലേക്ക് പോയത്. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണത്തിന് മുമ്പ് തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നുവെങ്കിലും എത്താൻ സാധിച്ചിരുന്നില്ല. പിയൂഷ് ഗോയലായിരുന്നു ജെയ്റ്റ്ലിക്ക് പകരം ബജറ്റ് അവതരിപ്പിച്ചത്.
നേരത്തെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് ജെയ്റ്റ്ലി ചികിത്സ തേടിയിരുന്നത്. 2018 മേയ് 14 ന് അദ്ദേഹം വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.