ജൈന സന്യാസി തരുൺ സാഗർ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന ജൈന സന്യാസിമാരിലൊരാളായ തരുൺ സാഗർ അന്തരിച്ചു. ഡൽഹിയിലെ കൃഷ്​ണനഗറിലെ രാധാപുരി ജൈന ക്ഷേത്രത്തിൽ ശനിയാഴ്​ച പുലർ​ച്ചയോടെയായിരുന്നു അന്ത്യം. നേരത്തെ മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന്​ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മരുന്നുകൾ കഴിക്കുന്നതിന്​ അദ്ദേഹം വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്​. അന്ത്യകർമങ്ങൾ യു.പിയിലെ മുരഡനഗറിൽ ശനിയാഴ്​ച വൈകീട്ട്​ മൂന്ന്​ മണിയോടെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​ തുടങ്ങിയവർ തരുൺ സാഗറി​​​െൻറ നിര്യാണത്തിൽ അനുശോചിച്ചു.

മധ്യപ്രദേശിലെ ദാമോഹ്​ ജില്ലയിൽ 1967 ജൂൺ 26ന്​ ജനിച്ച തരുൺ സാഗറി​​​െൻറ യഥാർത്ഥ നാമം പവൻ കുമാർ ജെയിൻ എന്നാണ്​. 14ാം വയസിൽ വീട്​ വിട്ടിറങ്ങിയ അദ്ദേഹം പിന്നീട്​ ആത്​മീയ മാർഗത്തിലേക്ക്​ തിരിയുകയായിരുന്നു.

Tags:    
News Summary - Jain monk Tarun Sagar passes away at 51-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.