Posted On
date_range Updated On
date_range നിയന്ത്രണം വിട്ട ജാഗ്വാർ പത്തുകാറുകളുമായി കൂട്ടിയിടിച്ചു
മുംബൈ: അന്ധേരിയിൽ അമിതവേഗത്തിൽ ഒാടിച്ച ആഡംബരകാർ നിയന്ത്രണംവിട്ട് പത്തുവാഹനങ്ങളുമായി കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു. വെർസേണയിൽ തിങ്കളാഴ്ച രാത്രി 7.30 ഒാടെയാണ് അപകടമുണ്ടായത്. അമിതവേഗത്തിൽ എത്തിയ കാർ ഒാടികൊണ്ടിരിക്കുന്ന മറ്റ് കാറുകളുമായി കൂട്ടിയിടിച്ച് ഫൂട്ട്പാത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
അമിതവേഗത്തിൽ ജാഗ്വാർ കാറോടിച്ച ഹിതേഷ് ഗോൽച്ചയെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ മദ്യലഹരിയാണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.