അമ്മാവനെ തിരുമല ക്ഷേത്ര ബോർഡ് ചെയർമാനാക്കി ജഗൻ

അമരാവതി: ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ അമ്മാവനും മുതിർന്ന വൈ.എസ്.ആർ കോൺഗ്രസ് നേതാവുമായ വൈ വി സുബ്ബ റ െഡ്ഡിയെ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) ബോർഡ് ചെയർമാനായി നിയമിച്ചു.

സ്‌പെഷ്യൽ ചീഫ് സെക്രട്ടറി മൻ‌മോഹൻ സിങ് ആണ് ടി.ടി.ഡി ബോർഡ് ചെയർമാനായി അദ്ദേഹത്തെ നിയമിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വൈ.എസ്.ആർ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ സുബ്ബ റെഡ്ഡി ജൂൺ 22 ന് ചുമതലയേൽക്കും.

ടി.ടി.ഡി ബോർഡിലെ മറ്റ് അംഗങ്ങളെ ഉടൻ നിയമിക്കുമെന്നും സിങ് വ്യക്തമാക്കി. കാബിനറ്റ് റാങ്കുള്ള നോമിനേറ്റഡ് തസ്തികയാണ് ടി.ടി.ഡി ചെയർമാൻെറത്. ആന്ധ്രയിലെ ഉന്നത സ്ഥാനങ്ങളിലൊന്നാണ് ടി.ടി.ഡി ചെയർമാൻ പദവി.





News Summary - Jagan Reddy Appoints Uncle As Chairman Of Tirumala Temple Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.