കൊല്‍ക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. ‘ജയ് ശ്രീറാം’ എ ന്ന് വിളിച്ചതിന് തന്നെ അറസ്റ്റ് ചെയ്യാമോ എന്ന് ഷാ മമതയെ വെല്ലുവിളിച്ചു. ബംഗാളിൽ റാലികളിൽ പങ്കെടുക്കുന് നതിൽ നിന്നും മമതക്ക് തന്നെ വിലക്കാം. എന്നാൽ അവിടെ ബി.ജെ.പിയുടെ വിജയ ജാഥ തടയാൻ മമതക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കാന്നിങ്ങിലെ ബി.ജെ.പി റാലിയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു ഷാ. ആരെങ്കിലും ജയ് ശ്രീറാം എന്ന് വിളിച്ചാൽ മമതാദിക്ക് ദേഷ്യം വരും. ഞാനിപ്പോൾ ജയ് ശ്രീറാം എന്ന് വിളിക്കുകയാണ്. നിങ്ങൾക്ക് അത്രയും ധൈര്യമുണ്ടെങ്കിൽ എന്നെ അറസ്റ്റ് ചെയ്ത് കാണിക്ക്. ഞാൻ നാളെ കൊൽക്കത്തയിൽ ഉണ്ടാവുമെന്നും ഷാ റാലിയിൽ ജനങ്ങളെ സാക്ഷി നിർത്തി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് ബംഗാള്‍ സര്‍ക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ജാദവ്പുരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റോഡ് ഷോയ്ക്കും സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി ബിജെപി അറിയിച്ചു.
ബംഗാളില്‍ അമിത് ഷായുടെ മൂന്ന് റോഡ് ഷോയാണ് ബി.ജെ.പി നിശ്ചയിച്ചിരുന്നത്. ജയ്‌നഗര്‍, ജാദവ്പൂര്‍, ബരാസത് തുടങ്ങിയ മണ്ഡലങ്ങളിലാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. ഇതില്‍ ജാദവ്പുരിലെ റോഡ് ഷോയ്ക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.