ബംഗളൂരു: പോത്തിനെ ചൊല്ലി കർണാടകയിലെ രണ്ടു ഗ്രാമങ്ങൾ തമ്മിലുണ്ടായ തർക്കം പരിഹരി ക്കാൻ ഒടുവിൽ പോത്തിന് ഡി.എൻ.എ ടെസ്റ്റ് നടത്താൻ തീരുമാനം. ദാവന്‍ഗരെ ജില്ലയിലെ ബെ ലിമള്ളൂരു, ശിവമൊഗ്ഗ ജില്ലയിലെ ഹാരനഹള്ളി എന്നീ ഗ്രാമങ്ങള്‍ക്കിടയിലാണ് പോത്തിനു വേ ണ്ടിയുള്ള തര്‍ക്കം. ബെലിമള്ളൂരുവിലെ ഗ്രാമ ക്ഷേത്രത്തില്‍ നേർച്ചയായി സമർപ്പിച്ച പോത്തിനെ രണ്ടു വര്‍ഷം മുമ്പ് കാണാതായിരുന്നു.
40 കിലോമീറ്റർ അകലെയുള്ള ഹാരനഹള്ളിയിലെ മാരിക്കമ്പ ദേവീക്ഷേത്ര പരിസരത്ത് അടുത്തിടെ കണ്ടെത്തിയ പോത്ത് തങ്ങളുടേതാണെന്നു ബെലിമള്ളൂരുകാരും കുറച്ചു വർഷം മുമ്പ് ക്ഷേത്രത്തിലേക്ക് തങ്ങൾ നേർച്ചയാക്കിയതാണെന്ന് ഹാരനഹള്ളി നിവാസികളും അവകാശപ്പെട്ടതോടെയാണ് തർക്കം ഉടലെടുത്തത്. പോത്തിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബെലിമള്ളൂരുകാർ ഹൊനാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
കാണാതായ പോത്തിനു ജന്മം നല്കിയ എരുമ ബെല്ലിമള്ളൂരു കൊനയ്യനഹള്ളി വില്ലേജിലുണ്ടെന്ന് ആ ദേശക്കാർ അവകാശപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ ഡി.എൻ.എ പരിശോധന നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ദാവൻകരെ എസ്.പി ഹനുമന്തരായ അറിയിച്ചു. ഡിഎന്‍.എ പരിശോധനക്കായി ഹൈദരാബാദിലെ സെല്ലുലാർ ആൻഡ് മോളികുലാർ ബയോളജി സെൻററിലേക്ക് രക്തസാമ്പിൾ അയക്കും. പോത്തിനെ തൽക്കാലം ശിവമൊഗ്ഗയിലെ ഗോശാലയിലേക്ക് മാറ്റി. ഡി.എൻ.എ പരിശോധനാഫലം വരുന്നതുവരെ അവിടെ പാർപ്പിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.