Posted On
date_range Updated On
date_range ഇത് കൂട്ടക്കൊല; അച്ഛേ ദിൻ സമ്പന്നർക്കു മാത്രം –ശിവസേന
മുംബൈ: ഗോരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഒാക്സിജൻ ക്ഷാമംമൂലം കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര-യു.പി സർക്കാറുകൾക്കെതിരെ കടുത്ത വിമർശനവുമായി ശിവസേന പ്രസിദ്ധീകരണമായ ‘സാമ്ന’യുടെ മുഖപ്രസംഗം.
സംഭവത്തെ കൂട്ടക്കൊലയെന്ന് വിശേഷിപ്പിച്ച പത്രം കേന്ദ്ര സർക്കാറിെൻറ അച്ഛേ ദിൻ ധനികർക്കു മാത്രമാണെന്നും അത് പാവങ്ങളിലേക്ക് എത്തിയിട്ടില്ലെന്നും പരിഹസിച്ചു. ദുരന്തത്തെക്കുറിച്ച് പരാമർശിക്കവെ യു.പി മന്ത്രി നടത്തിയ പ്രതികരണത്തെയും പത്രം വിമർശിച്ചു. ആഗസ്റ്റ് മാസങ്ങളിൽ കുട്ടികൾ മരിക്കുന്നത് സ്വാഭാവികമാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
എന്തുകൊണ്ടാണ് ആഗസ്റ്റിൽ സമ്പന്ന കുട്ടികൾ മരിക്കാത്തതെന്നായിരുന്നു സാമ്നയുടെ മറുചോദ്യം. ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യത്തിലെ ഘടകകക്ഷിയാണ് ശിവസേന.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.